Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതുർക്കി-സിറിയ ഭൂകമ്പം;...

തുർക്കി-സിറിയ ഭൂകമ്പം; വികാരാധീനനായി മോദി

text_fields
bookmark_border
തുർക്കി-സിറിയ ഭൂകമ്പം; വികാരാധീനനായി മോദി
cancel

ലോകം ഇപ്പോൾ തുർക്കിയിലേക്കും സിറിയയിലേക്കും കണ്ണുകൾ തുറന്നുവെച്ചിരിക്കുകയാണ്. അതിരൂക്ഷമായ ഭൂകമ്പത്തിൽ പതിനായിരത്തിന് അടുത്ത് ആളുകൾ മരിച്ചുകഴിഞ്ഞു. ദുരന്തമുഖത്തേക്ക് ആദ്യം സഹായവുമായി എത്തിയ രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടായിരുന്നു. ഭൂകമ്പ സാഹചര്യങ്ങളെ അനുസ്മരിച്ചപ്പോൾ വികാരഭരിതനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. 2001ലെ ഗുജറാത്ത് ഭൂകമ്പം ഓർമിച്ചാണ് മോദി വികാരഭരിതനായത്.

ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ എം.പിമാരോട് സംസാരിക്കുകയായിരുന്നു മോദി. തുർക്കി അനുഭവിക്കുന്നത് എന്താണെന്ന് തനിക്ക് നന്നായി മനസിലാകുമെന്നും മോദി പറഞ്ഞു. ഗുജറാത്ത് ഭൂകമ്പത്തിൽ 20000ലധികം പേർ കൊല്ലപ്പെടുകയും ഒന്നര ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
TAGS:Turkey-Syria earthquake modi gujrat earthquake 
News Summary - Turkey-Syria Earthquake; Modi got emotional
Next Story