Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പ്രതിരോധത്തിലെ...

കോവിഡ്​ പ്രതിരോധത്തിലെ ആദ്യഘട്ടം തുഗ്ലക്ക്​​ ലോക്​ഡൗൺ; കേന്ദ്രസർക്കാറിനെ പരിഹസിച്ച്​ രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിലെ കേന്ദ്രസർക്കാർ നടപടികളെ പരിഹസിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാറിന്‍റെ കോവിഡ്​ പ്രതിരോധത്തിന്​ മൂന്ന്​ ഘട്ടങ്ങളുണ്ടെന്നും ഇതിൽ ആദ്യത്തേത്​ തുഗ്ലക്ക്​ പരിഷ്​കാരമായ ലോക്​ഡൗണാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വർഷം മാർച്ച്​ 25ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതിലാണ്​ രാഹുലിന്‍റെ പ്രതികരണം.

രണ്ടാം ഘട്ടം പാത്രം കൊട്ടലായിരുന്നു. പ്രഭുവിന്‍റെ ഗുണങ്ങൾ പറയുകയായിരുന്നു മൂന്നാംഘട്ടം. രാജ്യത്തെ കോവിഡ്​ രോഗികളുടെ പ്രതിദിന വർധന രണ്ട്​ ലക്ഷം കടന്ന പശ്​ചാത്തലത്തിലാണ്​ രാഹുൽ ഗാന്ധിയുടെ പരാമർശം.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ്​ രോഗികൾക്ക്​ കിടക്കകൾക്കും ഓക്​സിജൻ സിലണ്ടറുകൾക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. ഇതും നേരത്തെ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Covid19Rahul Gandhi
News Summary - Tughlaqi lockdown, beating pans, singing praises: Rahul Gandhi on Centre's handling of Covid-19 pandemic
Next Story