മാംസാഹാരം കഴിച്ചെന്നാരോപിച്ച് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം
text_fieldsതിരുമല തിരുപ്പതി ദേവസ്ഥാനം
തിരുപ്പതി: മാംസാഹാരം കഴിച്ചുവെന്നാരോപിച്ച് ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഔദ്യോഗിക സൂക്ഷിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനം രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരെ പിരിച്ചുവിട്ടു. സംഭവത്തിൽ തിരുമല രണ്ട് നഗര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ആന്ധ്ര പ്രദേശ് ചാരിറ്റബിൾ ആൻഡ് എൻഡോവ്‌മെന്റ് ആക്ടിലെ സെക്ഷൻ 114 പ്രകാരം കേസെടുത്തു.
അലിപിരിക്ക് സമീപം മാംസാഹാരം കഴിച്ചതിന് രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരായ രാമസ്വാമി, സരസമ്മ എന്നിവർക്കെതിരെ തിരുമല തിരുപ്പതി ദേവസ്ഥാനം കർശന നടപടി സ്വീകരിച്ചു എന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.
ಅಲಿಪಿರಿಯಿಂದ ತಿರುಮಲಕ್ಕೆ ಹೋಗುವ ಕಾಲುದಾರಿ ಬಳಿ ಹೊರಗುತ್ತಿಗೆ ನೈರ್ಮಲ್ಯ ಕಾರ್ಮಿಕರ ತಂಡವೊಂದು ಕುಳಿತುಕೊಂಡು ಮಾಂಸಾಹಾರ ಸೇವನೆ ಮಾಡುತ್ತಿರುವ ವಿಡಿಯೋವೊಂದು ವ್ಯಾಪಕ ವೈರಲ್ ಆಗುತ್ತಿದ್ದು, ಮಾಂಸಾಹಾರ ಸೇವಿಸಿದ ಸಿಬ್ಬಂದಿಗಳ ಪೈಕಿ ಇಬ್ಬರನ್ನು ಈಗಾಗಲೇ ಟಿಟಿಡಿ ವಜಾಗೊಳಿಸಿದೆ ಎಂದು ಹೇಳಲಾಗಿದೆ.#Tirupati #Tirumala #TTD #nonvegFood… pic.twitter.com/XiecKlT3nL
— kannadaprabha (@KannadaPrabha) November 10, 2025
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

