ലൈംഗിക വിഡിയോയിൽ കുടുക്കാൻ ശ്രമമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsജി.എച്ച്. തിപ്പറെഡ്ഡി
ബംഗളൂരു: തന്നെ ലൈംഗിക വിഡിയോയിൽ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് മുതിർന്ന ബി.ജെ.പി എം.എൽ.എ ജി.എച്ച്. തിപ്പറെഡ്ഡി (72) പൊലീസിൽ പരാതി നൽകി. ചിത്രദുർഗ എം.എൽ.എയായ ഇദ്ദേഹത്തിന് ഒക്ടോബർ 31ന് വാട്സ്ആപ്പിൽ വിഡിയോ കാൾ വന്നിരുന്നു.
നഗ്നയായ അജ്ഞാത സ്ത്രീ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധി തവണ ഇദ്ദേഹത്തിന് അതേ നമ്പറിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ അയച്ചുകിട്ടി. സ്ക്രീനിൽ തിപ്പറെഡ്ഡിയുടെ മുഖമുള്ള തരത്തിലുള്ള വിഡിയോകൾ ആണിത്.തന്നെ ലൈംഗിക വിഡിയോ ദൃശ്യങ്ങളിൽ അകപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഐ.ടി ആക്ട് സെക്ഷൻ 67 എ പ്രകാരം ചിത്രദുർഗ സൈബർ ക്രൈം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

