Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശാകിറിനെ ഒന്ന്​ കാണണം, ഇല്ലെങ്കിൽ അവ​െൻറ മൃതദേഹമെങ്കിലും... ഒമ്പതുമാസമായി ഈ കശ്​മീരി പിതാവ്​ തിരച്ചിലിലാണ്​
cancel
Homechevron_rightNewschevron_rightIndiachevron_rightശാകിറിനെ ഒന്ന്​ കാണണം,...

ശാകിറിനെ ഒന്ന്​ കാണണം, ഇല്ലെങ്കിൽ അവ​െൻറ മൃതദേഹമെങ്കിലും... ഒമ്പതുമാസമായി ഈ കശ്​മീരി പിതാവ്​ തിരച്ചിലിലാണ്​

text_fields
bookmark_border


ശ്രീനഗർ: ''ആഗസ്​റ്റ്​ രണ്ടിന്​ കുടുംബത്തിനൊപ്പം ഈദ്​ കൂടാനായിരുന്നു അവൻ അവസാനമായി വീടണഞ്ഞത്​. ​വൈകുന്നേരം ആറുമണിയോ​െട തിരികെ റിപ്പോർട്ട്​ ചെയ്യണം. സമയത്ത്​ പുറപ്പെട്ടതാണ്​. അതാണ്​ അവസാന കാഴ്​ച. കുൽഗാമിൽ രാത്രി ഒമ്പതു മണിയോടെ അവ​െൻറ കാർ കത്തിയെരിഞ്ഞു കണ്ടു. സമീപത്തെവിടെയോ അവ​െൻറ മൃതശരീരമുണ്ടാകുമെന്ന്​ കരുതി ​തിരച്ചിൽ തുടങ്ങിയതാണ്​. പക്ഷേ, കണ്ടില്ല. മൂന്നാം ദിവസം ത​െൻറ തോട്ടത്തിലിട്ട്​ മകനെ ആരോ അടിച്ചവശനാക്കുന്നത്​ കണ്ട്​ ഒരു കർഷകൻ വിളിച്ചുപറഞ്ഞു. ഓടിക്കിതച്ച്​ എത്തിയപ്പോൾ രക്​തവും അവ​െൻറ കീറിയ വസ്​ത്രങ്ങളും മാത്രം''- പിതാവ്​ മൻസൂർ അഹ്​മദ്​ വാഗയുടെ വാക്കുകൾ.

അന്ന്​ തുടങ്ങിയതാണ്​ മൻസൂർ അഹ്​മദി​െൻറ തിരച്ചിൽ. ചില അയൽക്കാരെ കൂട്ടി തൂമ്പയെടുത്ത്​ പരിസരങ്ങളിലൊക്കെയും കിളച്ചുനോക്കും.

സംഭവത്തിനു ശേഷം കോളജ്​ വിദ്യാഭ്യാസം അവസാനിപ്പിച്ച വാഗയുടെ ഇളയ മകൻ ഷാൻ പൊലീസിൽ അന്വേഷിച്ചപ്പോൾ പറഞ്ഞത്​' മൃതദേഹം കനാലിൽ കളഞ്ഞിട്ടുണ്ടാകുമെന്നാണ്​. അതോടെ, കനാൽ മുഴുവൻ അരിച്ചുപെറുക്കി. എന്നിട്ടും തു​െമ്പാന്നും കിട്ടിയില്ല.

സൈന്യത്തിൽ ചേർന്നതായിരുന്നു മകൻ. കുടുംബത്തി​െൻറ സാമ്പത്തിക സ്​ഥിതിയോർത്ത്​ അവന്​ അതല്ലാതെ വഴിയില്ലായിരുന്നു. ഇടക്ക്​ അവധിക്ക്​ വരും. അതുപോലൊരു വരവായിരുന്നു അ​ന്നത്തേതും. ഇനി കൊലപാതകം നടത്തിയത്​ തീവ്രവാദികളാണെങ്കിൽ അവന്​ രക്​തസാക്ഷിയുടെ പദവി നൽകണമെന്നാണ്​ കുടുംബത്തി​െൻറ ആവശ്യം. പക്ഷേ, സർക്കാർ അതും ചെവികൊള്ളുന്നില്ല.

അവനെ കൊലപാതകം നടത്തിയെങ്കിൽ അത്​ ആര്​ നടത്തിയെന്നു പോലും ഇതുവരെ ഒരു തുമ്പുമില്ല. എല്ലാ ദിവസവും മകനു വേണ്ടി കുടുംബം തിരച്ചിലിനിറങ്ങും. വാഹനമേറിയും നടന്നും തിരച്ചിൽ നടത്താത്ത ഇടങ്ങളില്ല.

മകനു വേണ്ടി അവസാന ശ്വാസം വരെ ഈ തിരച്ചിൽ തുടരുമെന്ന്​ പിതാവ്​ പറയുന്നു. എന്നെങ്കിലും മൃതദേഹമെങ്കിലും കാണണമെന്നു മാത്രമാണ്​ മാതാവി​െൻറും പ്രാർഥന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kashmiri ManDigs VillagesSon Missing
News Summary - ‘Trying to Find My Son or His Body’: Kashmiri Man Digs Villages
Next Story