Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്നപട്ടണയിൽ...

ചന്നപട്ടണയിൽ കെ.എസ്​.ആർ.ടി.സി ബസ്​ തടഞ്ഞ്​ ഡ്രൈവറെ മർദിക്കാൻ ശ്രമം

text_fields
bookmark_border
ചന്നപട്ടണയിൽ കെ.എസ്​.ആർ.ടി.സി ബസ്​ തടഞ്ഞ്​ ഡ്രൈവറെ മർദിക്കാൻ ശ്രമം
cancel

ബംഗളൂരു: മൈസൂരു ഹൈവേയിലെ ചന്നപട്ടണയിൽ​ കെ.എസ്.ആർ.ടി.സി ബസിനുനേരെ യുവാവി​​​െൻറ അതിക്രമം. ഇരുചക്ര വാഹനം വിലങ്ങന െയിട്ട്​ ബസ്​ തടഞ്ഞ യുവാവ്​ ഡ്രൈവറെ മർദിക്കാൻ ശ്രമിച്ചു. ബംഗളൂരുവിൽനിന്ന്​ തലശ്ശേരിയിലേക്ക്​ പോയ സൂപ്പർ എക് ​സ്പ്രസാണ്​ തടഞ്ഞത്​. ചൊവ്വാഴ്​ച രാത്രി 11.30ഒാടെയാണ്​ സംഭവം. സംഭവത്തി​​​െൻറ വിഡിയോ ദൃശ്യം യാത്രക്കാരിലൊരാൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

ബസ്​ ചന്നപട്ടണ ഭാഗത്തെത്തിയപ്പോൾ വിജനമായ സ്​ഥലത്തുവെച്ച്​ യുവാവ്​ കൈകാണിക്കുകയായിരുന്നു. പന്തികേട്​ തോന്നി ​ൈഡ്രവർ ബസ്​ നിർത്താതെ പോയതായി യാത്രക്കാർ പറഞ്ഞു. യുവാവ്​ നിന്നിടത്ത്​ രണ്ട്​ ബൈക്കും ഒരു ഒമ്​നി വാനുമുണ്ടായിരുന്നത്രെ. ഇതാണ്​ ഡ്രൈവർക്ക്​ സംശയം തോന്നാനിടയാക്കിയത്​. ഇതോടെ നമ്പർ പ്ലേറ്റില്ലാത്ത ബുള്ളറ്റിൽ ബസിനെ പിന്തുടർന്ന യുവാവ്​ ബസിന്​ മുന്നിൽ ബൈക്ക്​ വിലങ്ങനെയിട്ട്​ യാത്ര തടസ്സപ്പെടുത്തി. ബസി​​​െൻറ ചില്ലുകൾ തകർക്കാനും ഡ്രൈവറെ മർദിക്കാനും ശ്രമംനടത്തി. പലവട്ടം ഇതാവർത്തിച്ചു.

എന്നാൽ, ഹൈവേ പൊലീസ്​ എത്തുന്നതുവരെ ബസ്​ ജീവനക്കാർ വാതിൽതുറന്നില്ല. പൊലീസ്​ എത്തിയപ്പോഴാക​െട്ട ത​​​െൻറ ബൈക്കിൽ ബസിടിച്ചെന്ന പരാതിയുമായി യുവാവ്​ രംഗത്തെത്തി. ബസിലുള്ളവരുടെ യാത്ര മുടങ്ങുമെന്നായതോടെ പൊലീസിനെ കാര്യം ബോധിപ്പിച്ചശേഷം പരാതിനൽകാതെ യാത്ര പുറപ്പെടുകയായിരുന്നു. യുവാവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ബംഗളൂരു-മൈസൂരു റൂട്ടിലും മൈസൂരു-ഹുൻസൂരു റൂട്ടിലും മൈസൂരു-ഗുണ്ടൽപേട്ട്​ റൂട്ടിലും മലയാളികളായ രാത്രി യാത്രക്കാർക്കുനേരെ അതിക്രമങ്ങൾ അരങ്ങേറാറുണ്ട്​.

മുമ്പ്​ കെ.എസ്​.ആർ.ടി.സി ബസ്​ തടഞ്ഞുനിർത്തി യാത്രക്കാരെ കത്തികാണിച്ച്​ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നിരുന്നു. കഴിഞ്ഞമാസം കെ​േങ്കരി സാറ്റലൈറ്റിനടുത്ത്​ മൂന്നംഗ ഗുണ്ടാസംഘം കെ.എസ്​.ആർ.ടി.സി ഡ്രൈവറുടെ തലക്കടിച്ച്​ പരിക്കേൽപിച്ചിരുന്നു. കേരളത്തിലേക്കുള്ള ചരക്കുലോറികൾക്കുനേരെയും അക്രമങ്ങൾ നടക്കാറുണ്ടെന്ന്​ ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsksrtc driver beatenchannappatta
News Summary - try to beat ksrtc driver at channappatta -india news
Next Story