Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സത്യം വിജയിക്കും; രാഹുൽ ഗാന്ധിക്ക് റോബർട്ട് വാദ്രയുടെ സന്ദേശം

text_fields
bookmark_border
Truth will prevail: Robert Vadra’s message for Rahul Gandhi
cancel
Listen to this Article

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡിക്ക് മുന്നിൽ ഹാജരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര. സത്യം വിജയിക്കുമെന്നും അടിസ്ഥാന രഹിതമായ എല്ലാ ആരോപണങ്ങളിൽ നിന്നും രാഹുൽ കുറ്റവിമുക്തനാകുമെന്നും വാദ്ര ഫേസ്ബുക്കിൽ കുറിച്ചു.

ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിചേർക്കപ്പെട്ട വാദ്ര വർഷങ്ങളായി ഇ.ഡിയുമായി നടത്തിയ ഏറ്റുമുട്ടലുകളെ കുറിച്ചും സൂചിപ്പിച്ചു. അടിസ്ഥാന രഹിതമായ എല്ലാ ആരോപണങ്ങളിൽ നിന്നും രാഹുൽ നിങ്ങൾ നിസ്സംശയം കുറ്റവിമുക്തനാകും. ഞാൻ 15 തവണ ഇ.ഡിക്ക് മുന്നിൽ ഹാജരായി അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും 23,000ലധികം രേഖകൾ കേസുമായി ബന്ധപ്പെട്ട് ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ പെടുത്തി ദ്രോഹിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും വാദ്ര ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Truth will prevail: Robert Vadra’s message for Rahul Gandhi ahead of ED date
Next Story