സത്യം ജയിക്കും –വാദ്ര
text_fieldsന്യൂഡൽഹി: സത്യം എന്നും വിജയിക്കുകതന്നെ ചെയ്യുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര. ലണ്ടനിലെ സ്വത്തുമായി ബന്ധപ്പെട്ട കള്ള പ്പണക്കേസിൽ തുടർച്ചയായി മൂന്നു ദിവസം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ചോദ്യം ചെയ്യലിന് വിധേയനായ വാദ്ര ഫേസ്ബുക്കിലാണ് പ്രതികരിച്ചത്.
‘‘ദേശമെങ്ങുംനിന്ന് പിന്തുണ അറിയിച്ച സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി. ഞാൻ നന്നായിരിക്കുന്നു. എന്തിനെയും നേരിടാനുള്ള കരുത്തുമുണ്ട്. സത്യം എന്നും വിജയിക്കുകതന്നെ ചെയ്യും’’ -വാദ്ര കുറിച്ചു.
ബിക്കാനീറിലെ ഭൂമികേസുമായി ബന്ധപ്പെട്ട് വാദ്ര നാളെ ജയ്പുരിൽ ഇ.ഡി മുമ്പാകെ ഹാജരാകുന്നുണ്ട്. കേസന്വേഷണവുമായി സഹകരിക്കണമെന്ന് രാജസ്ഥാൻ ഹൈകോടതി വാദ്രയോട് നിർദേശിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
