Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസത്യത്തെ...

സത്യത്തെ അസ്വസ്ഥമാക്കാം; പക്ഷെ തോൽപിക്കാനാവില്ല -സചിൻ പൈലറ്റ്​

text_fields
bookmark_border
Sachin-Pilot
cancel

ന്യൂഡൽഹി: സത്യത്തെ അസ്വസ്ഥമാക്കാൻ കഴിഞ്ഞേക്കുമെങ്കിലും പരാജയപ്പെടുത്താനാവില്ലെന്ന് രാജസ്ഥാനിലെ​ കോൺഗ്രസ്​ നേതാവ്​ സചിൻപൈലറ്റ്​. ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന്​ ഒഴിവാക്കപ്പെട്ടതിനു ശേഷമിട്ട ട്വീറ്റിലാണ്​ സചിൻ പൈലറ്റ്​ ഇങ്ങനെ അഭിപ്രായപ്പെട്ടത്​. ട്വിറ്ററിൽ ചേർത്ത വ്യക്തിഗത വിവരത്തിൽ നിന്ന്​ രാജസ്ഥാൻ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷൻ എന്നീ പദവികൾ അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്​.

മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ടും ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ചി​ൻ പൈ​ല​റ്റും ത​മ്മി​ലു​ള്ള പോ​രി​നെ തു​ട​ർ​ന്ന്​ രാ​ജ​​സ്​​ഥാ​നി​ൽ രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി രൂക്ഷമായിരുന്നു. ഇതിനിടെ രാ​ഹു​ല്‍ ഗാ​ന്ധി​യും എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും നി​ര​വ​ധി ത​വ​ണ സ​ചി​ന്‍ പൈ​ല​റ്റു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചെങ്കിലും അദ്ദേഹം വ​ഴ​ങ്ങി​യി​ട്ടി​ല്ല. 

ഒടുവിൽ രാജസ്​ഥാൻ ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്​ഥാനത്തുനിന്നും സചിൻ പൈലറ്റിനെ മാറ്റുകയായിരുന്നു. ഗോവിന്ദ്​ സിങ്​ ഡോടാസറയാണ്​ പുതിയ പി.സി.സി അധ്യക്ഷൻ. സചിൻ പൈലറ്റിനെ പിന്തുണച്ച വിശ്വേന്ദ്രസിങ്​, രമേഷ്​ മീണ എന്നീ മന്ത്രിമാരെയും സ്​ഥാനത്തുനിന്ന്​ നീക്കി​യിട്ടുണ്ട്

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthanmalayalam newsindia newsSachin Pilot
News Summary - Truth can be disturbed, cannot be defeated, tweets Sachin Pilot -india news
Next Story