Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുടെ അടിസ്ഥാനം...

ബി.ജെ.പിയുടെ അടിസ്ഥാനം നുണയാണെന്ന്​ രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul-Gandhi
cancel

ന്യൂഡൽഹി: ബി.ജെ.പി നുണയിൽ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി അധ്യക്ഷനായ ശേഷമുള്ള കോൺഗ്രസി​​െൻറ ആദ്യ പ്രവർത്തകസമിതി യോഗത്തിന്​ ശേഷം സംസാരിക്കു​​േമ്പാഴാണ്​ ബി.ജെ.പിക്കെതിരെ രാഹുൽ രൂക്ഷ വിമർശനമുയർത്തിയത്​.

2 ജി ഇടപാടിലെ സത്യമെന്താണെന്ന്​ എല്ലാവർക്കും അറിയാം. ഇപ്പോൾ അത്​ തെളിഞ്ഞിരിക്കുകയാണ്​. എന്നിട്ടും ഇതുസംബന്ധിച്ച്​ പ്രതികരണം നടത്താൻ മോദി തയാറാകാത്തതെന്താണെന്നും രാഹുൽ ചോദിച്ചു. ജി.എസ്​.ടിയെന്നത്​ ഗബ്ബാർ സിങ്ങി​​െൻറ നികുതിയാണ്​. റാഫേൽ ഇടപാട്​ നുണയുടെ കൂടാരമാണ്​. മോദിയുടെ ഗുജറാത്ത്​ മോഡൽ വലിയൊരു നുണയാണെന്നും അത്തരത്തിലൊരു വികസനമാതൃക ഗുജറാത്തിൽ ഇല്ലെന്നാണ്​ അവിടത്തെ ജനങ്ങൾ പറയുന്നതെന്നും രാഹുൽ പറഞ്ഞു.

ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​  ശേഷം നടക്കുന്ന കോൺഗ്രസി​​െൻറ ആദ്യ പ്രവർത്തക സമിതി യോഗമാണ്​ ഇത്​. തെരഞ്ഞെടുപ്പ്​ ഫലം, 2 ജി സ്​പെക്​ട്രം കേസിലെ സുപ്രീംകോടതി വിധി എന്നിവയെല്ലാം വെള്ളിയാഴ്​ചത്തെ യോഗത്തിൽ ചർച്ചയായെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress presidentmalayalam newsBJPBJPRahul Gandhi
News Summary - Truth on 2G is Out, BJP Lies are for Everyone to See, Says Congress President Rahul Gandhi-India news
Next Story