വാഷിങ്ടൺ: കോവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ വാൾട്ടർ റീഡ് നാഷനൽ മിലിട്ടറി മെഡിക്കൽ സെൻററിലേക്ക് മാറ്റി. പ്രഥമ വനിത മെലാനിയക്കും രോഗം ബാധിച്ചിട്ടുണ്ടെങ്കിലും വൈറ്റ് ഹൗസിൽ ചികിത്സയിൽ തുടരുകയാണ്.
ഒക്ടോബർ 26ന് വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ സുപ്രീംകോടതി ജഡ്ജിയെ പ്രഖ്യാപിക്കാൻ ട്രംപ് നടത്തിയ ചടങ്ങിലും ഒക്ടോബർ 28ലെ ടെലിവിഷൻ സംവാദത്തിലും പെങ്കടുത്ത ചിലർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച ട്രംപിന് പനിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് മറൈൻ വൺ ഹെലികോപ്ടറിൽ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോൾ സുഖമായിരിക്കുന്നതായും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് വിഡിയോ സന്ദേശവും പുറത്തുവിട്ടു.
ൈസനിക ആശുപത്രിയിൽ ക്രമീകരിച്ച ഒാഫിസിലൂടെ പ്രസിഡൻറിെൻറ ചുമതലകൾ നിർവഹിക്കും. നിലവിലെ സാഹചര്യത്തിൽ അധികാരം വൈസ് പ്രസിഡൻറിന് കൈമാറേണ്ട ആവശ്യമില്ലെന്നും വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. 1981ൽ അന്നത്തെ പ്രസിഡൻറ് റൊണാൾഡ് റെയ്ഗന് വെടിയേറ്റശേഷം ആദ്യമായാണ് ഒരു പ്രസിഡൻറ് ദിവസങ്ങൾ നീളുന്ന ചികിത്സക്ക് ആശുപത്രിയിലാകുന്നത്. വൈറ്റ്ഹൗസിൽ മികച്ച ചികിത്സ സൗകര്യമുള്ളതിനാൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടെങ്കിലേ ആശുപത്രിയിലേക്ക് മാറ്റാറുള്ളൂ. വൈസ് പ്രസിഡൻറ് മൈക്ക് പെൻസിനും പത്നിക്കും പരിശോധനയിൽ കോവിഡ് നെഗറ്റിവാണ്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെ കോവിഡ് ബാധിച്ചത് ട്രംപിെൻറ പ്രചാരണത്തെ ബാധിച്ചിട്ടുണ്ട്. കോവിഡ് പടരുേമ്പാഴും പ്രചാരണ റാലികൾ നടത്തിയ ട്രംപിെൻറ ഇൗയാഴ്ചയിലെ പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.