Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നല്ലവനാ! മികച്ച മേയറാകും’; മംദാനിയെ പുകഴ്ത്തി ട്രംപ്

text_fields
bookmark_border
‘നല്ലവനാ! മികച്ച മേയറാകും’;  മംദാനിയെ പുകഴ്ത്തി ട്രംപ്
cancel

ന്യൂയോർക്ക്: രാഷ്ട്രീയ നിലപാടുകളിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനിടെ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാൻഹട്ടനിലെ ഗ്രേസി മാൻഷനിൽ മംദാനിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമായിരുന്നു ട്രംപിന്റെ പ്രശംസ. മംദാനി മികച്ച മേയറാകുമെന്നും നഗരത്തിന്റെ നേതൃത്വം ഏറ്റെടുത്തതിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ മികച്ചതാണെന്നും ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ മംദാനിയുടെ രാഷ്ട്രീയ നിലപാടുകളെ ട്രംപ് ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ അധികാരത്തിലെത്തിയശേഷം ഇരുവരും തമ്മിൽ സഹകരണത്തിന്റെ സമീപനമാണ് സ്വീകരിക്കുന്നത്. തിങ്കളാഴ്ച നടന്നത് ഇരുവരുടെയും മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു.

ഭവനനിർമാണം, കുടിയേറ്റം, നഗരസുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് ഏകദേശം ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പ്രധാനമായും ഇരുവരും ചർച്ച ചെയ്തത്. റെയിൽ യാർഡിന് മുകളിൽ 12,000 ഭവനങ്ങൾ ഉൾപ്പെടുന്ന പുതിയ പാർപ്പിട സമുച്ചയം നിർമിക്കാനുള്ള പദ്ധതിയും ചർച്ചയായി. പദ്ധതിക്ക് ഫെഡറൽ സർക്കാർ 21 ബില്യൺ ഡോളറിന്റെ ധനസഹായം നൽകേണ്ടി വരുമെന്നാണ് മംദാനി വ്യക്തമാക്കിയത്.

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റനയങ്ങളോടുള്ള തന്റെ ശക്തമായ വിയോജിപ്പ് ന്യൂയോർക്ക് മേയർ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയതായി അറിയിച്ചു. ന്യൂയോർക്കിലെ കുടിയേറ്റ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും അദ്ദേഹം ചർച്ചകൾ നടത്തി. ട്രംപിന്റെ കുടിയേറ്റനിരോധന നടപടികളോടും ചില രാജ്യങ്ങളിൽ നിന്ന് കുടിയേറ്റക്കാർക്ക് അനുവദിച്ചിരുന്ന താൽക്കാലിക സംരക്ഷണ പദവി പിൻവലിക്കുന്നതിനോടുമുള്ള എതിർപ്പും മംദാനി പ്രകടിപ്പിച്ചു.

ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ന്യൂയോർക്കുകാരുടെ താൽപര്യങ്ങൾക്കായി ട്രംപുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് മംദാനി അറിയിച്ചു. ന്യൂയോർക്കിന്റെ നല്ലതിനായി ആരുമായും ചർച്ച തുടരാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിയോട് മംദാനി വിയോജിപ്പ് രേഖപ്പെടുത്തി. എല്ലാ മാധ്യമപ്രവർത്തകർക്കും വൈറ്റ് ഹൗസിലെ വാർത്താസമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamdani Meets Donald Trump
Next Story