Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.​എ.​എ ഇ​ന്ത്യ​യു​ടെ...

സി.​എ.​എ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യം -ട്രംപ്

text_fields
bookmark_border
സി.​എ.​എ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യം -ട്രംപ്
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നും ഇ​തി​നെ​ക്കു​റി​ച് ച്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ർ​ച്ച ചെ​യ്​​തി​ട്ടി​ല്ലെ​ന്നും യു.​എ​സ്​ പ്ര​സി​ഡ​ൻ​ റ്​​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. സി.​എ.​എ​യെ​കു​റി​ച്ച്​ ഒ​ന്നും പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​ന്ത്യ അ​വ​രു​ടെ ജ​ന​ങ്ങ​ൾ​ക്ക്​ ശ​രി​യാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഈ ​വി​ഷ​യം ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തി​നു വി​ടാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത് -ട്രംപ് പറഞ്ഞു.

ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ വി​രാ​മം കു​റി​ച്ച്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.
ഇ​ന്ത്യ​യി​ലെ മ​ത സ്വാ​ത​ന്ത്ര്യം ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ർ​ച്ച​ചെ​യ്​​തെ​ന്നും ​എ​ല്ലാ​വ​ർ​ക്കും മ​ത സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്നാ​ണ്​ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ട്രം​പ്​ വ്യ​ക്ത​മാ​ക്കി. ​അ​തി​നു​​വേ​ണ്ടി ഇ​ന്ത്യ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്നു​​ണ്ട്. ഡ​ൽ​ഹി​യി​ലെ ഒ​റ്റ​പ്പെ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളെ​കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്​​തി​ട്ടി​ല്ല. അ​ത്​ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണെ​ന്നും ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ട്രം​പ്​ പ​റ​ഞ്ഞു.

പാ​കി​സ്​​താ​നി​ൽ​നി​ന്നു​ള്ള തീ​​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​കു​റി​ച്ചും​ ത​ങ്ങ​ൾ ദീ​ർ​ഘ​മാ​യി സം​സാ​രി​ച്ചു. അ​തൊ​രു പ്ര​ശ്​​നം ത​ന്നെ​യാ​ണ്. തീ​​വ്ര​വാ​ദം അ​മ​ർ​ച്ച​ചെ​യ്യാ​ൻ അപാ​കി​സ്​​താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ത​നി​ക്കാ​വു​ന്ന​ത്​ ചെ​യ്യാ​ൻ ത​യാ​റു​മാ​ണ്. ഇം​റാ​ൻ ഖാ​നു​മാ​യും ന​ല്ല ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന്​ ട്രം​പ്​ വ്യ​ക്ത​മാ​ക്കി.

ക​ശ്​​മീ​ർ വ​ലി​യൊ​രു പ്ര​ശ്​​ന​മാ​ണ്. ഇ​ന്ത്യ​ക്കും പാ​കി​സ്​​താ​നു​മി​ട​യി​ലെ മു​ള്ളാ​ണ്​ ക​ശ്​​മീ​ർ. എ​ന്നാ​ൽ, ഏ​തൊ​രു വി​ഷ​യ​ത്തി​നും ര​ണ്ടു വ​ശ​ങ്ങ​ളു​ണ്ടാ​വും. ക​ശ്​​മീ​ർ വി​ഷ​യ​ത്തി​ൽ മാ​ധ്യ​സ്ഥ്യം വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ട്രം​പ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newstrump india visitDelhi violence
News Summary - trump modi jiont press meet-india news
Next Story