തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് ട്രംപ് അംഗീകരിച്ചു
text_fieldsന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകരിച്ചു. വൈറ്റ് ഹൗസിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2008 ലെ മുംബൈ ഭീകരാക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ ലോസ് എയ്ഞ്ചലസ് ജയിലിൽ കഴിയുന്ന റാണയെ കൈമാറാനുള്ള നിർദേശം ഇന്ത്യ മുന്നോട്ട് വെച്ചുകൊണ്ടിരിക്കുകയാണ്. പാക് വംശജനായ കനേഡിയൻ പൗരനായ റാണക്ക് പാക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. ആക്രമണം നടത്താൻ ഹെഡ്‌ലിയെയും പാകിസ്താനിലെ മറ്റുള്ളവരെയും ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയെ സഹായിച്ചതായി ഇയാൾക്കെതിരെ തെളിവു ലഭിച്ചതായി അധികൃതർ കോടതിയെ അറിയിച്ചിരുന്നു.
കൈമാറൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി മോദി ട്രംപിന് നന്ദി പറയുകയും ഭീകരതക്കെതിരെ പോരാടുന്നതിൽ ഇന്ത്യയുടെ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതേസമയം, വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും സമ്മതിക്കുകയും വ്യാപാരം, ഊർജ്ജം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ നിരവധി കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

