‘യഥാർഥ സൈനികനാണവൻ, ധീരനായ മകന് വേണ്ടി പ്രാർഥിക്കണം’ -അഭിനന്ദെൻറ പിതാവ്
text_fieldsന്യൂഡൽഹി: ധീരനായ മകന് വേണ്ടി നിങ്ങളുടെ പ്രാർഥനകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന വിങ് കമാൻഡർ അഭിന ന്ദൻ വർധമാെൻറ പിതാവും മുൻ എയർ മാർഷലുമായ സിമ്മക്കുട്ടി വർധമാൻ. ബുധനാഴ്ച പാക് വ്യോമസേന നടത്തിയ ആക്രമണം ത ടയുന്നതിനിടെയാണ് അഭിനന്ദൻ ഉൾപ്പെട്ട മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ച് വീഴ്ത്തിയത്. തകർന്ന വിമാനത്ത ിൽ നിന്ന് സുരക്ഷിതനായി ഇറങ്ങിയെങ്കിലും അഭിനന്ദൻ പാക് സൈന്യത്തിെൻറ പിടിയിലാവുകയായിരുന്നു.
‘നിങ്ങള ുടെ പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. ൈദവത്തോടും നന്ദി പറയുന്നു. അഭി ജീവനോടെ ഉണ്ട്. പരിക്ക് പറ്റിയിട്ടി ല്ല. സാഹചര്യത്തിന് അനുസരിച്ച് പെരുമാറുന്നു. അവൻ ധൈര്യപൂർവം സംസാരിച്ച രീതി നോക്കൂ... യഥാർഥ ൈസനികനാണവൻ. ഞങ്ങൾ അവനെ കുറിച്ച് അഭിമാനിക്കുന്നു. സുരക്ഷിതനായി തിരിച്ചെത്തുന്നതിനു വേണ്ടി എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹങ്ങളും അവനുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. അവൻ പീഡനത്തിന് ഇരയാകരുതേ എന്ന് ഞാൻ പ്രാർഥിക്കുന്നു. ശരീരത്തിനും മനസിനും ഒാർമയോടു കൂടി സുരക്ഷിതനായി തിരിച്ചെത്തുന്നതിനും പ്രാർഥിക്കുന്നു. ഇൗ സമയം ഞങ്ങൾക്കൊപ്പം നിൽക്കുന്നതിന് നന്ദി. നിങ്ങളുടെ പിന്തുണയിൽ നിന്നും ഉൗർജ്ജത്തിൽ നിന്നുമാണ് ഞങ്ങൾ ശക്തി സംഭരിക്കുന്നത് - അഭിനന്ദിെൻറ പിതാവ് മാധ്യമങ്ങൾക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു.
അഭിനന്ദൻ പാക് സൈനികരുടെ കസ്റ്റഡിയിൽ കഴിയുന്ന വിഡിയോ വൈറലായിട്ടുണ്ട്. താൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനാണെന്നും തെൻറ നമ്പർ 27981 ആണെന്നും അഭിനന്ദൻ പാക് സൈനിക ഉദ്യോഗസ്ഥരോട് വിഡിയോയിൽ പറയുന്നുണ്ട്. മുഖത്ത് രക്തംപുരണ്ട് കൈകാലുകൾ കൂട്ടിക്കെട്ടിയനിലയിലാണ് പാക് സൈന്യം വിഡിയോയിൽ അഭിനന്ദനെ പ്രദർശിപ്പിച്ചത്.
ഇന്ത്യൻ പൈലറ്റിനെ പിടകൂടിയതും ചോദ്യം ചെയ്യുന്നതുമായ വീഡിയോകൾ പാകിസ്താൻ പുറത്തു വിട്ടിരുന്നു. പാക് ൈസന്യത്തിെൻറ ചോദ്യങ്ങൾക്ക് ധൈര്യപൂർവം മറുപടി നൽകുകയും പേരും നമ്പറുമല്ലാത്ത വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാകാതിരിക്കുകയും ചെയ്ത അഭിനന്ദെൻറ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
നാട് എവിടെയെന്ന ചോദ്യത്തിന് തെക്ക് എന്നു മാത്രമാണ് അഭിനന്ദനെൻറ ഉത്തരം. കൂടുതൽ രഹസ്യങ്ങൾ ചോദിച്ചപ്പോൾ അതൊന്നും പറയാൻ പാടില്ലെന്ന് നിങ്ങൾക്കറിയില്ലേയെന്ന് അഭിനന്ദൻ പാക് സൈനികരോട് തിരിച്ചു ചോദിക്കുന്നതും വീഡിയോയിലുണ്ട്.
‘സമണ’ (തമിഴ് ജൈനർ) മത വിശ്വാസികളാണ് അഭിനന്ദെൻറ കുടുംബം. ജന്മനാടായ തമിഴ്നാട്ടിലെ തിരുവണ്ണാമല തിരുപ്പനവൂർ ഗ്രാമത്തിൽനിന്ന് ജോലിയാവശ്യാർഥം വർഷങ്ങൾക്ക് മുമ്പേ ചെന്നൈയിലേക്ക് താമസം മാറ്റുകയായിരുന്നു.
2004ൽ വ്യോമസേനയിൽ ചേർന്ന അഭിനന്ദൻ ചെന്നൈ താമ്പരത്തെ തരമണി വ്യോമസേന കേന്ദ്രത്തിലാണ് പൈലറ്റായി (173 കോഴ്സ് വിഭാഗം) പരിശീലനം പൂർത്തിയാക്കിയത്. ചൊവ്വാഴ്ച പുലർച്ചെ വീണ മിഗ്-21 യുദ്ധ വിമാനത്തിെൻറ പൈലറ്റായാണ് അഭിനന്ദൻ സേവനമനുഷ്ഠിച്ചത്.
ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി തിരികെ നൽകാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ പാക് ഹൈകമീഷണറെ വിളിച്ച് വരുത്തി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
