Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനേഡിയൻ പ്രധാനമന്ത്രി...

കനേഡിയൻ പ്രധാനമന്ത്രി 'ശരിക്കും' വിളിച്ചത്​ ഇതിനാണ്​​; മോദി പറയാത്തതും ട്രുഡോ പറഞ്ഞതും

text_fields
bookmark_border
കനേഡിയൻ പ്രധാനമന്ത്രി ശരിക്കും വിളിച്ചത്​ ഇതിനാണ്​​; മോദി പറയാത്തതും ട്രുഡോ പറഞ്ഞതും
cancel

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റൻ ട്രുഡോയുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ച്​ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ട്വീറ്റുണ്ടായിരുന്നു. കാനഡക്ക്​ ആവശ്യമായ കോവിഡ്​ വാക്​സിൻ നൽകാൻ വേണ്ട നടപടികൾ ഉറപ്പു നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ ട്വീറ്റ്​. കാലാവസ്​ഥാ മാറ്റം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശ്​നങ്ങളിൽ സഹകരണം തുടരുമെന്നും ട്വീറ്റിലുണ്ടായിരുന്നു. മോദിയുടെ ട്വീറ്റ്​ അനുയായികൾ ഏറ്റെടുക്കുകയും വാക്​സിൻ നിർമാണത്തിലെ ഇന്ത്യയുടെ നേട്ടത്തെ വാഴ്​ത്തുകയും ചെയ്​തിരുന്നു. എന്നാൽ, കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്​താവന​ കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോഴാണ്​ ചിത്രം ശരിക്കും വ്യക്​തമായത്​.

കർഷക ​പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ ജനാധിപത്യ മൂല്യങ്ങൾ ഒാർമപ്പെടുത്താനായിരുന്നു കനേഡിയൻ പ്രധാനമന്ത്രി വിളിച്ചത്​. അതാണ്​ കോവിഡ്​ വാക്​സിൻ ചോദിച്ചുള്ള വിളിയായി പ്രധാനമന്ത്രി അവതരിപ്പിച്ചത്​.

സമീപകാല പ്രക്ഷോഭങ്ങൾ, ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത, സംവാദങ്ങളിലൂടെ പ്രശ്​നങ്ങൾ പരിഹരിക്കേണ്ടതിന്‍റെ പ്രാധാന്യം എന്നിവ ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്​തുവെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ വിശദീകരിച്ചത്​.



ട്രുഡോയുടെ പ്രസ്​താവന പുറത്തു വന്നതോടെ മോദിക്കെതിരായ പരിഹാസമാണ്​ സാമൂഹിക മാധ്യമങ്ങളിൽ നിറ​യുന്നത്​. നമ്മുടെ പ്രധാനമന്ത്രിക്ക്​ നുണ പറയുന്നതിന്​ ഒരു പരിധിയുമില്ലേ എന്നാണ്​ പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തത്​.

ജസ്റ്റിൻ ട്രുഡോ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച്​ കഴിഞ്ഞ ഡിസംബറിലും പ്രസ്​താവന നടത്തിയിരുന്നു. ഇതിൽ ഇന്തക്കുള്ള പ്രതിഷേധം കേന്ദ്ര സർക്കാർ കാനഡയെ അറിയിക്കുകയും ചെയ്​തിരുന്നു. ട്രുഡോയുടെ പ്രസ്​താവന ചൂണ്ടികാണിച്ച്​, അത്തരം

പ്രവർത്തികൾ ഉഭയകക്ഷി ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന്​ ഇന്ത്യ മുന്നറിയിപ്പ്​ നൽകിയതാണ്​. ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങൾ സംബന്ധിച്ച തെറ്റായ വിവരങ്ങളാണ്​ ട്രുഡോയുടെ പ്രസ്​താവന എന്നും ഇന്ത്യ അറിയിച്ചിരുന്നു.

എന്നാൽ, സമാധാനപരമായി സമരം ചെയ്യുന്ന പ്രക്ഷോഭകരുടെ അവകാശങ്ങൾക്കായി കാനഡ നിലകൊള്ളുമെന്നായിരുന്നു ഇന്ത്യയുടെ ഭീഷണിയോട്​ ട്രുഡോയുടെ പ്രതികരണം. സംവാദങ്ങളിലാണ്​ ഞങ്ങൾ വിശ്വസിക്കുന്നതെന്നും ട്രുഡോ അന്ന്​ വിശദീകരിച്ചിരുന്നു.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JustinTrudeauindia
Next Story