Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ ലക്ഷം ഡോസ്​...

രണ്ട്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിനുമായി മധ്യപ്രദേശിൽ ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ

text_fields
bookmark_border
രണ്ട്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിനുമായി മധ്യപ്രദേശിൽ ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ
cancel

ഭോപ്പാൽ: 2.4 ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിനുമായി മധ്യപ്രദേശിൽ ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ. നർസിഗപൂർ ജില്ലയിൽ കറേലി ബസ്​ സ്​റ്റാൻഡിന്​ സമീപമാണ്​ ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്​. കോവാക്​സി​െൻറ 2.4 ലക്ഷം യൂണിറ്റുകളാണ്​ ട്രക്കിലുണ്ടായിരുന്നത്​.

റോഡരികത്ത്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രക്ക്​ കിടക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ പൊലീസ്​ സംഭവസ്ഥലത്തെത്തുകയായിരുന്നു. ട്രക്കി​െൻറ ഡ്രൈവർ സമീപത്തൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ വാക്​സിൻ കണ്ടെത്തിയത്​.

ഏകദേശം എട്ട്​ കോടി രൂപ വില വരുന്ന വാക്​സിനാണ്​ ട്രക്കിലുണ്ടായിരുന്നത്​. ട്രക്കി​െൻറ ശീതികരണ സംവിധാനത്തി​െൻറ പ്രവർത്തനം നിർത്താത്തതിനാൽ വാക്​സിന്​ കേടൊന്നും സംഭവിച്ചിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു. ട്രക്കി​െൻറ ഡ്രൈവറേയും ക്ലീനറേയും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ​പൊലീസ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccine​Covid 19
News Summary - Truck with over 2 lakh Covid-19 vaccine doses found abandoned by roadside in MP
Next Story