Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രഭാത സവാരിക്കിറങ്ങിയവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്നു മരണം
text_fieldsbookmark_border
ന്യൂഡല്‍ഹി: റോഡരികില്‍ പ്രഭാത സവാരി നടത്തുന്നവര്‍ക്കും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുമിടയിലേക്ക് ലോറി പാഞ്ഞു കയറി മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ 5.15ഓടെ ഡല്‍ഹി നജഫ്ഗറിലായിരുന്നു അപകടം. പ്രഭാത സവാരിക്കിറങ്ങിയ അശോക് (30), ഭാര്യ കിരണ്‍, മകന്‍ ഇശാന്ത് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അശോകിന്റെ മറ്റൊരു മകന്‍ ദേവിന്റെ പരിക്ക് ഗുരുതരമാണ്.
ലോറി ഡ്രൈവര്‍ രാജേഷ് എന്നയാള്‍ പിടിയിലായിട്ടുണ്ട്. അമിത വേഗതയിലും അശ്രദ്ധമായുമാണ് ലോറി ഓടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിര്‍ത്തിയിട്ട കാറുകളടക്കം തകര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

