കൽക്കരി അവശിഷ്ടം കയറ്റിയ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് ദാരുണാന്ത്യം
text_fieldsറായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കൽക്കരി അവശിഷ്ടവുമായി പോയ ട്രക്ക് കാറിനുമുകളിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. ഭഡോഖർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റായ്ബറേലി -പ്രയാഗ് രാജ് ദേശീയ പാതയിലാണ് സംഭവം.
രാകേഷ് അഗർവാൾ (45), സോനം അഗർവാൾ (35), രുചിക അഗർവാൾ (35), റൈസ (9), റയാൻ (6) എന്നിവരാണ് മരിച്ചത്. 11 വയസ്സുള്ള മറ്റൊരു കുട്ടിയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
റസ്‌റ്റോറന്റിൽ നിന്ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്. അമിത ഭാരം കയറ്റിയ ട്രക്ക് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിനുമുകളിലേക്ക് മറിയുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ജെ.സി.ബി ഉപയോഗിച്ച് അപകടത്തിൽപ്പെട്ടവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുക്കുകയുമായിരുന്നു.
ഒരു കുട്ടിമാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും കാറിലുണ്ടായിരുന്ന മറ്റെല്ലാ യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും റായ്ബറേലി ചീഫ് മെഡിക്കൽ ഓഫീസർ വീരേന്ദ്ര സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

