Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡല്‍ഹിയില്‍ ട്രക്ക്...

ഡല്‍ഹിയില്‍ ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊന്ന് പണവും മൊബൈലും കവര്‍ന്നു

text_fields
bookmark_border
ഡല്‍ഹിയില്‍ ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊന്ന് പണവും മൊബൈലും കവര്‍ന്നു
cancel

ന്യൂഡല്‍ഹി: ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു. ബസായ് ദരാപൂര്‍ ഏരിയയിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമാണ് സംഭവം. ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് എന്ന 50കാരനാണ് മരിച്ചത്.

ട്രക്കിലുണ്ടായിരുന്ന ക്ലീനര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മൂന്ന്-നാല് പേരടങ്ങിയ സംഘം കാറിലെത്തി ട്രക്കിന് മുന്നില്‍ നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് രണ്ട് പേര്‍ പുറത്തിറങ്ങി ഡ്രൈവര്‍ക്കു നേരെ വെടിവെക്കുകയും 5000 രൂപയും മൊബൈലുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsNew Delhi
News Summary - truck-driver-shot-dead-by-unidentified-men-in-delhi
Next Story