Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യപ്രദേശിൽ ട്രക്ക് ബസുമായി കൂട്ടിയിടിച്ച് എട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: മധ്യപ്രദേശിലെ ഗുണയിൽ ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു. 50 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് സംഭവം.
തൊഴിലാളികൾ മഹാരാഷ്ട്രയിൽ നിന്ന് തങ്ങളുടെ സംസ്ഥാനമായ ഉത്തർപ്രദേശിലേക്ക് ട്രക്കിൽ യാത്ര ചെയ്യവെ ഗുണയിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുധനാഴ്ച രാത്രിയിലുണ്ടായ മറ്റൊരു അപകടത്തിൽ ആറ് അന്തർ സംസ്ഥാന തൊഴിലാളികൾക്കും ജീവൻ നഷ്ടമായി. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികൾ യു.പിയിൽ നിന്ന് കാൽനടയായി തങ്ങളുടെ സംസ്ഥാനമായ ബിഹാറിലേക്ക് പോകവെ നിയന്ത്രണം വിട്ട ബസ് ഇവരെ ഇടിച്ചിടുകയായിരുന്നു.
Next Story
