Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാൽനടക്കാരെ...

കാൽനടക്കാരെ ട്രക്കിടിച്ചു, നാലു മരണം

text_fields
bookmark_border
കാൽനടക്കാരെ ട്രക്കിടിച്ചു, നാലു മരണം
cancel

മും​ബൈ: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​നു​ള്ള നി​രോ​ധ​നാ​ജ്ഞ​യെ തു​ട​ർ​ന്ന്​്​ റോ​ഡ്, റെ​യി​ൽ ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ കാ​ൽ​ന​ട​യാ​യി ജ​ന്മ​നാ​ടെ​ത്താ​ൻ ഇ​റ​ങ്ങി​യ നാ​ലു​പേ​ർ വ​ഴി​യി​ൽ ട്ര​ക്കി​ടി​ച്ച്​ മ​രി​ച്ചു. മൂ​ന്നു​ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച മൂ​ന്നി​ന്​ മും​ബൈ​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ വി​രാ​റി​ലാ​യി​രു​ന്നു സം​ഭ​വം.

രാ​ജ​സ്ഥാ​നി​ലേ​ക്ക്​ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഏ​ഴം​ഗ സം​ഘ​ത്തെ ഗു​ജ​റാ​ത്ത്​-​മ​ഹാ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​യി​ൽ പൊ​ലീ​സ്​ ത​ട​ഞ്ഞ്​ തി​രി​ച്ച​യ​ച്ചി​രു​ന്നു. ഇ​വ​ർ മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ്​ അ​പ​ക​ടം. ട്ര​ക്ക്​ ന​ട​പ്പാ​ത​യി​ലേ​ക്ക്​ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​തം നി​ല​ച്ച​തി​നാ​ൽ തെ​രു​വ്​ വി​ള​ക്കു​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്​​ട്ര​യി​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 169 ആ​യി ഉ​യ​ർ​ന്നു. 13 പേ​ർ​ക്കാ​ണ്​ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ നാ​ല്​ സ്ത്രീ​ക​ള​ട​ക്കം ഏ​ഴു​പേ​ർ മും​ബൈ​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsmalayalam newsindia newstruck accidentAccident NewsAccident News
News Summary - truck accident; four death -india news
Next Story