Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ.സി.ആറിനെ...

കെ.സി.ആറിനെ മുഖ്യമന്ത്രിയാക്കണമെന്ന്​ കുറിപ്പെഴുതി ടി.ആർ.എസുകാരൻ ആത്മഹത്യ ചെയ്​തു

text_fields
bookmark_border
കെ.സി.ആറിനെ മുഖ്യമന്ത്രിയാക്കണമെന്ന്​ കുറിപ്പെഴുതി ടി.ആർ.എസുകാരൻ ആത്മഹത്യ ചെയ്​തു
cancel

ഹൈദരാബാദ്​: തെലങ്കാനയിൽ ടി.ആർ.എസ്​ പ്രവർത്തകനെ പാർട്ടി ഒാഫീസിൽ ആത്മഹത്യ ചെയ്​ത നിലയിൽ ക​ണ്ടെത്തി. ടി.ആർ.എസ്​ നേതാവ്​ കെ.സി റാവുവിനെ വീണ്ടും തെലങ്കാന മുഖ്യമന്ത്രിയാക്കണമെന്ന്​ ആത്മഹത്യ കുറിപ്പ്​ എഴുതിവെച്ചാണ്​ തൂങ്ങിമരിച്ചത്​.

ഗുരുവപ്പ എന്നയാളാണ്​ കുതുബുല്ലാപുരിലെ പാർട്ടി ഒാഫീസിൽ ആത്മഹത്യ ചെയ്​തത്​​. ‘തെലങ്കാനയിൽ കെ.സി.ആർ തന്നെ അടുത്ത മുഖ്യമന്ത്രിയാവണം. നിയമസഭാ സ്ഥാനാർഥി ബഹുഭൂരിപക്ഷ വോട്ട്​ നേടി വിജയിക്കണം. തെലങ്കാനയുടെ ഭരണം മറ്റൊരാളുടെ കൈകളിലേക്ക്​ പോകാൻ അനുവദിക്കരുത്​​ -ഇതായിരുന്നു ആത്മഹത്യകുറിപ്പ്​.

കൂടുതൽ പരിശോധനക്കും പോസ്റ്റ്​ മോർട്ടത്തിനുമായി ഗുരുവപ്പയുടെ മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവവുമായി ബന്ധപ്പെട്ട്​ ബച്ചുപ്പള്ളി പൊലീസ്​ കേസെടുത്തിട്ടുണ്ട്​.

119 മണ്ഡലങ്ങളിലേക്കുള്ള തെലങ്കാന തെരഞ്ഞെടുപ്പ് ഡിസംബർ 7നാണ്​​. 11നാണ്​ വോ​െട്ടണ്ണൽ. പുതിയ സംസ്ഥാനം രൂപീകരിച്ചതിന്​ ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പാണ്​ ഇത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaTRSKCRtelangana assemblykc raotrs worker suicide
News Summary - trs worker suicide-india news
Next Story