Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദിലെ കൂട്ട ബലാത്സംഗം: ടി.ആർ.എസ് നേതാവിന്റെ മകൻ അറസ്റ്റിൽ

text_fields
bookmark_border
ഹൈദരാബാദിലെ കൂട്ട ബലാത്സംഗം: ടി.ആർ.എസ് നേതാവിന്റെ മകൻ അറസ്റ്റിൽ
cancel
Listen to this Article

ഹൈദരാബാദ്: നഗരത്തിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആർ.എസ്) പ്രാദേശിക നേതാവിന്റെ മകനാണ് അറസ്റ്റിലായത്. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് നേതാവിന്റെ മകൻ. കേസിൽ പ്രതിയായ സദുദ്ദീൻ മാലിക് എന്നയാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ പ്രതികളായ അഞ്ച് പേരെ പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറയുന്നു. മെയ് 28 ന് ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഭാഗത്തു നിന്ന് പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് പെൺകുട്ടിയെ സംഘം ആക്രമണത്തിന് ഇരയാക്കിയത്.

പെൺകുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് ഇവർ കാറിൽ വിളിച്ചുകയറ്റുകയായിരുന്നു. പെൺകുട്ടി അക്രമികൾക്കൊപ്പം നിൽക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ഇരയിൽ നിന്നും പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഒരു പേര് മാത്രമാണ് പെൺകുട്ടി പറഞ്ഞത്. കേസന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രതികളേയും തിരിച്ചറിഞ്ഞതെന്ന് പൊലീസ് ഓഫീസർ ജോയൽ ഡേവിസ് പറഞ്ഞു.അതേസമയം, സംഭവത്തിന് പിന്നാലെ വിവിധ രാഷ്ട്രീയപാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - TRS leader's son arrested in Hyderabad gang-rape case
Next Story