Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടി.ആർ.എസ്​-ബി.ജെ.പി...

ടി.ആർ.എസ്​-ബി.ജെ.പി പോര്​ മുറുകി; മോദിയെ തഴഞ്ഞ്​ സിൻഹയെ സ്വീകരിച്ചു

text_fields
bookmark_border
chandrasekhar rao, yashwant sinha
cancel
Listen to this Article

ഹൈദരാബാദ്​: തെലങ്കാന ലക്ഷ്യമിട്ട്​ ബി.ജെ.പി നടത്തുന്ന ദേശീയ നിർവാഹക സമിതിയെ നേരിടാൻ പ്രചാരണ യുദ്ധത്തിനിറങ്ങിയ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തഴഞ്ഞ്​ യു.പി.എ രാഷ്​​ട്രപതി സ്ഥാനാർഥി യശ്വന്ത്​ സിൻഹയെ സ്വീകരിക്കാൻ വിമാനത്താളവത്തിലെത്തി. മുഖ്യമന്ത്രിക്ക്​ പുറമെ മുഴുവൻ മന്ത്രിമാരും സിൻഹ​യെ സ്വീകരിച്ച അതേ വിമാനത്താവളത്തിൽ പ്രധാനമന്ത്രി വന്ന​പ്പോൾ റാവു സ്വീകരിക്കാനയച്ചത്​ ഒരു മന്ത്രിയെ മാത്രം. പ്രധാനമന്ത്രിയെ അവഹേളിച്ചുവെന്ന ആക്ഷേപവുമായി സംഭവം വിവാദമാക്കിയ ബി.ജെ.പിക്ക്​ മറുപടിയുമായി ടി.ആർ.എസ്​ രംഗത്തുവന്നു.

മോദിയെ അവഹേളിച്ചതിലുടെ ഫെഡറലിസത്തോടും ഭരണഘടനയോടുമുള്ള നിന്ദയാണ്​ ചന്ദ്രശേഖർ റാവുവിന്‍റെ ഭാഗത്ത്​ നിന്നുണ്ടായതെന്ന്​ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ കുറ്റ​പ്പെടുത്തി. പ്രധാനമന്ത്രിയെ ഭയമായത്​ കൊണ്ടാണ്​ മുഖ്യമന്ത്രി വരാത്തതെന്ന്​ ബി.ജെ.പി നേതാവ്​ രാമചന്ദർ റാവുവും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പോകേണ്ട കാര്യമില്ലെന്നും മോദിയെ സ്വീകരിക്കാൻ ചന്ദ്രശേഖര റാവു അയച്ച തെലങ്കാന മന്ത്രി ശ്രീനിവാസ്​ യാദവ്​ തിരിച്ചടിച്ചു. സർക്കാറുകളെ മറിച്ചിടുന്ന ബി.ജെ.പിയുടെ സർക്കസ്​ മാത്രമാണ്​ ദേശീയ നിർവാഹക സമിതിയെന്ന്​ ടി.ആർ.എസ്​ പരിഹസിക്കുകയും ചെയ്തു.

പോസ്റ്റർ യുദ്ധം നടത്തി തെലങ്കാനയിൽ ദേശീയ നിർവാഹക സമിതിയെ​ നേരിടുന്ന ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി പ്രതിപക്ഷത്തിന്‍റെ രാഷ്​​ട്രപതി സ്ഥാനാർഥി യശ്വന്ത്​ സിൻഹയെ പ്രചാരണത്തിനായി അതേ ദിവസം ക്ഷണിച്ചതും മാധ്യമശ്രദ്ധ ബി.ജെ.പിയിൽ നിന്ന്​ മാറ്റാനായിരുന്നു. സിൻഹക്ക്​ സ്വാഗതമോതി കൂറ്റൻ ബിൽബോർഡുകളും കട്ടൗട്ടുകളുമുയർത്തിയ ചന്ദ്രശേഖർ റാവു പ്രധാനമന്ത്രി വന്ന ദിവസം തന്നെ യശ്വന്ത്​ സിൻഹയുടെ റോഡ്​ ഷോ നടത്തി പാർട്ടിയുടെ ശക്​തിപ്രകടനവും നടത്തി.

ബി.ജെ.പിയുമായി ഏറ്റുമുട്ടാൻ കെൽപുള്ള പ്രതിപക്ഷ പാർട്ടിയായി ടി.ആർ.എസ്​ തങ്ങളെ ഉയർത്തിക്കാണിക്കുമ്പോൾ ഇടമില്ലാതാകുന്നത്​ ഇപ്പോൾ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനാണ്​. ടി.ആർ.എസ്​ - ബി.ജെ.പി പോര്​ മുറുകിയതോടെ തെലങ്കാനയിൽ അപ്രസക്​തമായി കൊണ്ടിരിക്കുന്ന കോൺഗ്രസിനെ സിൻഹയുടെ പ്രചാരണം കൂടി ടി.ആർ.എസ്​ നേരിട്ട്​ ഏറ്റെടുത്തത്​ കൂടുതൽ പ്രതിസന്ധിയിലാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandrasekhar rao Narendra Modiyashwant sinha
News Summary - TRS-BJP battle intensified; Sinha was welcomed by Modi
Next Story