You are here

അഅ്​സംഖാനെതിരെ മൂന്ന്​ എഫ്​.ഐ.ആർ കൂടി രജിസ്​റ്റർ ചെയ്​ത്​ യു.പി പൊലീസ്​

11:16 AM
21/07/2019
asam-khan-21-07-19

ലഖ്​നോ: സമാജ്​വാദി പാർട്ടി നേതാവ്​ അഅ്​സംഖാനെതിരെ യു.പി പൊലീസ്​ മൂന്ന്​ എഫ്​.ഐ.ആർ കൂടി രജിസ്​റ്റർ ചെയ്​തു. ഇതോടെ അഅ്​സംഖാനെതിരായ കേസുകളുടെ എണ്ണം 26 ആയി. രാംപൂർ ജില്ലയിലെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെ​ട്ടാണ്​ കേസ്​.

കർഷകരുടെ ഭൂമി അനധികൃതമായി ഏറ്റെടുത്ത കേസിലാണ്​ അഅ്​സംഖാനെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​. ജൗഹർ യൂനിവേഴ്​സിറ്റി സ്ഥാപിക്കുന്നതിനായി ഭൂമി അനധികൃതമായി ഏറ്റെടുത്തുവെന്ന്​ കാണിച്ച്​ 26 കർഷകരാണ്​ പരാതി നൽകിയത്​​. മുൻ സർക്കിൾ ഓഫീസർ അലി ഹസൻ ഖാൻെറ സഹായവും അഅ്​സംഖാന്​ ലഭിച്ചിട്ടുണ്ടെന്നും പൊലീസ്​ എഫ്​.ഐ.ആറിൽ പറയുന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്​ കേസ്​ അന്വേഷിക്കുന്നതിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട്​ പരിശോധനകൾ നടത്താൻ സമാജ്​വാദി പാർട്ടിയും പ്രത്യേക സംഘത്തെ നിയോഗിച്ചു.

Loading...
COMMENTS