Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kamalnath
cancel

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​​െൻറ ​നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​​ഗ്ര​സ്​ സ​ർ​ ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ വീ​ണ്ടും ​ബി.​ജെ.​പി നീ​ക്കം. ത​ങ്ങ​ളു​ടെ എ​ട്ട്​ എം.​എ​ൽ.​എ​മാ​രെ ബി.​ജെ.​പി നേ​താ​ക്ക​ൾ ഹ​രി​യാ​ന​യി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ മ​ധ്യ​പ്ര​ദേ​ശ്​ മ​ന്ത്രി ജി​ത്തു പ​ട്​​വ​രി ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ആ​രോ​പ​ണം ബി.​ജെ.​പി നി​ഷേ​ധി​ച്ചു. സ​ർ​ക്കാ​റി​ന്​ ഭീ​ഷ​ണി​യി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്​ പ്ര​തി​ക​രി​ച്ചു. 26ന്​ ​ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ ജ​യി​ക്കു​ക എ​ന്ന ല​ക്ഷ്യം​കൂ​ടി​ ബി.​ജെ.​പി നീ​ക്ക​ത്തി​നു​ പി​ന്നി​ലു​ണ്ട്.

അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ്, ബി.​എ​സ്.​പി, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​ർ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഭോ​പാ​ലി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി മ​ധ്യ​പ്ര​ദേ​ശ്​ ധ​ന​മ​ന്ത്രി ത​രു​ൺ ഭ​നോ​ട്ട്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, എ​ത്ര എം.​എ​ൽ.​എ​മാ​ർ തി​രി​ച്ചെ​ത്തി​യെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ല്ല.

കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രെ ‘ചാ​ക്കി​ടാ​ൻ’ ബി.​ജെ.​പി നീ​ക്കം ന​ട​ത്തു​ന്ന​താ​യി കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ദി​ഗ്​​വി​ജ​യ്​ സി​ങ്​ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ജി​ത്തു പ​ട്​​വ​രി ത​ങ്ങ​ളു​ടെ എ​ട്ട്​ എം.​എ​ൽ.​എ​മാ​രെ ബി.​ജെ.​പി ഹ​രി​യാ​ന​യി​ലേ​ക്കു​ മാ​റ്റി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ളു​ടെ എം.​എ​ൽ.​എ​മാ​ർ​ക്ക്​ വി​പ്​ ന​ൽ​കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ്യ​ക്ത​മാ​ക്കി.

വി​പ്​​​ ലം​ഘി​ച്ചാ​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ എം.​എ​ൽ.​എ സ്​​ഥാ​നം ന​ഷ്​​ട​മാ​കു​മെ​ന്നും മ​ന്ത്രി ഗോ​വി​ന്ദ്​ സി​ങ്​ പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ൽ 230 അം​ഗ നി​യ​മ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന്​ 114ഉം ​ബി.​ജെ.​പി​ക്ക്​ 107ഉം ​എം.​എ​ൽ.​എ​മാ​രാ​ണു​ള്ള​ത്. കേ​വ​ല ഭൂ​രി​പ​ക്ഷം​ 116​. കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​ന്​ നാ​ലു സ്വ​ത​ന്ത്ര​രു​ടെ​യും ര​ണ്ടു ബി.​എ​സ്.​പി എം.​എ​ൽ.​എ​മാ​രു​ടെ​യും ഒ​രു സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി അം​ഗ​ത്തി​​െൻറ​യും പി​ന്തു​ണ​യു​മു​ണ്ട്. ഓ​രോ കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി അം​ഗ​ങ്ങ​ളു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ര​ണ്ടു സീ​റ്റ്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressMadhya Pradeshkamalnathindia newsBJP
News Summary - trouble-for-kamal-nath-government-8-mlas-in-gurgaon-hote
Next Story