Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഞാൻ രാമായണം കാണുന്നു,...

‘ഞാൻ രാമായണം കാണുന്നു, നിങ്ങളോ?’; ട്രോൾ, വിമർശനം:​ ചിത്രം ഒഴിവാക്കി ജാവദേക്കർ

text_fields
bookmark_border
‘ഞാൻ രാമായണം കാണുന്നു, നിങ്ങളോ?’; ട്രോൾ, വിമർശനം:​ ചിത്രം ഒഴിവാക്കി ജാവദേക്കർ
cancel

ന്യൂഡൽഹി: ദൂരദർശനിലൂടെ വീണ്ടും പുനഃസംപ്രേഷണം ചെയ്തു തുടങ്ങിയ രാമായണം വീട്ടിലിരുന്ന് കാണുന്ന ത​ന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറിന്​ വിമർശനം. ‘ഞാൻ രാമായണം കാണുകയാണ്,നിങ്ങളോ?' എന്ന ചോദ്യം കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം ചിത്രം പങ്കുവെച്ചത്. ശനിയാഴ്​ച രാവിലെ 9.41 നാണ്​ മന്ത്രി സ്വന്തം ചിത്രം ട്വീറ്റ്​ ചെയ്​തത്​.

എന്നാൽ, പോസ്റ്റ് ഇട്ടതോ​ടെ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ വിമർശനവുമായി റീട്വീറ്റ്​ ചെയ്​തു. വിമർശനങ്ങളും ട്രോളുകളും നിറഞ്ഞതോടെ ഏതാനും സമയത്തിനുള്ളിൽ മ​ന്ത്രി തൻെറ പോസ്റ്റ് ട്വിറ്ററിൽ നിന്നും പിൻവലിച്ചു.

ലോകമൊട്ടാകെ പടർന്നു പിടിച്ച കൊറോണയെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരമ്പരയും കണ്ടിരിക്കാൻ മന്ത്രിക്ക്​ മാത്രമേ കഴിയൂയെന്ന്​ തുടങ്ങിയ കമൻറുകൾ ട്വീറ്റിന് ചുവടെ വന്നു. ലോക്ക്​ഡൗണിനെ തുടർന്ന്​ സ്വന്തം ഗ്രാമങ്ങളിലേക്ക്​ പോകാൻ കഴിയാതെ പലയിടത്തും കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ചിത്രങ്ങളും ആളുകൾ കമൻറായി ഇട്ടു. പരമ്പര കാണുന്നതിന്​ പകരം തൊഴിലാളികളുടെ ദുരിതം കാണണമെന്നും വിമർശനമുയർന്നു.

മന്ത്രിമാരിരുന്ന്​ രാമയാണം കണ്ടുകൊണ്ടാണോ നിങ്ങൾ കൊറോണയെ പ്രതിരോധിക്കാൻ പോവുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന മറ്റൊരു ചോദ്യം. നിങ്ങൾ രാമായണം കണ്ടിരിക്കുമ്പോൾ രാജ്യത്ത്​ പട്ടിണിമരണം നടക്കുന്നുവെന്നും വിമർശനമുയർന്നു.

റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് മന്ത്രി പ്രകാശ് ജാവദേക്കറുടെ പോസ്റ്റെന്നും നെറ്റിസൻസ്​ വിമർശിച്ചു. ഇതോടെ മന്ത്രി ട്വീറ്റ്​ ഡിലീറ്റ്​ ചെയ്​തു. പിന്നീട്​ താൻ വീട് ഓഫിസാക്കിയെന്നും മ​ന്ത്രാലയത്തിലെ എല്ലാകാര്യങ്ങളും ഏകോപിപ്പിക്കുന്നു​ണ്ടെന്നും ജാവദേകർ ട്വീറ്റ്​ ചെയ്​തു. രാമായണം കാണു​മ്പോൾ ഇട്ടിരുന്ന അതേ വസ്​ത്രത്തോടെ വീട്ടിലിരുന്ന്​ ജോലി ചെയ്യുന്ന ചിത്രവും അദ്ദേഹം പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. മന്ത്രി രാമായണം കണ്ട്​ കഴിഞ്ഞ്​ ജോലിക്കിരുന്നുവെന്നാണ്​ ഒരാൾ ഇതിന്​ കമൻറ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prakash javadekarindia newsramayanlockdown#Covid19
News Summary - Trolled, Minister Deletes Tweet Watching Ramayan, Posts New Photo - India news
Next Story