Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വർണക്കടത്ത്​...

സ്വർണക്കടത്ത്​ വിവാദത്തിൽ സർക്കാറിന്​ സി.പി.എം കേന്ദ്രകമ്മിറ്റി പിന്തുണ

text_fields
bookmark_border
swapna-sarith.jpg
cancel

ന്യൂ​ഡ​ല്‍ഹി: സ്വ​ര്‍ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ പൂ​ർ​ണ പി​ന്തു​ണ. വി​വാ​ദം രാ​ഷ​​്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും പി​ന്നി​ൽ കോ​ണ്‍ഗ്ര​സ് - ബി.​ജെ.​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്നു​മാ​ണ്​ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ൽ. വി​ഷ​യ​ത്തി​ൽ പാ​ര്‍ട്ടി​ക്കോ സ​ര്‍ക്കാ​റി​നോ ഒ​ന്നും മ​റ​ക്കാ​നി​ല്ല. വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ള്‍ക്ക് ശ​ക്ത​മാ​യ രാ​ഷ്​​ട്രീ​യ പ്ര​തി​രോ​ധം തീ​ര്‍ക്കും. 

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​റി​​െൻറ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി ആ​ഗ​സ്​​റ്റി​ൽ ദേ​ശീ​യ​ത​ല​ത്തി​ല്‍ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. താ​ഴേ​ത്ത​ട്ടി​ലെ പാ​ര്‍ട്ടി സ​മ്മേ​ള​ന​ങ്ങ​ള്‍ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്ന​തു വ​രെ നീ​ട്ടി വെ​ക്കും. 

പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​​െൻറ കാ​ര്യ​ത്തി​ല്‍ പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കും. ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍ എ​ടു​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പു നീ​ട്ടി വെ​ക്ക​ണ​മെ​ന്ന് സി.​പി.​എം ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും കേ​ന്ദ്ര ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - Trivandrum Gold Smuggling Case CPIM Center Committee-Kerala News
Next Story