Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എ.ഇ അറ്റാഷെ ഇന്ത്യ...

യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; തിരികെ വിളിച്ചെന്ന് സൂചന

text_fields
bookmark_border
യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; തിരികെ വിളിച്ചെന്ന് സൂചന
cancel

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​ലെ അ​റ്റാ​ഷെ ര​ണ്ടു​ദി​വ​സം മു​മ്പ്​ ഇ​ന്ത്യ​വി​ട്ടു. ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ഡ​ൽ​ഹി​യി​ലെ​ത്തി​യ അ​റ്റാ​ഷെ റാ​ഷി​ദ് ഖാ​മി​സ് അ​ല്‍ അ​ഷ്മി​യ അ​വി​ടെ​നി​ന്നാ​ണ്​ ദു​ബൈ​യി​ലേ​ക്ക് പോ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ യു.​എ.​ഇ തി​രി​കെ വി​ളി​ച്ചെ​ന്നാ​ണ്​ സൂ​ച​ന. ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ ബാ​ഗേ​ജെ​ത്തി​യ​ത് അ​റ്റാ​ഷെ​യു​ടെ പേ​രി​ലാ​യി​രു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ ഇ​ട​പെ​ട​ലും സം​ശ​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ്  അ​റ്റാ​ഷെ രാ​ജ്യം വി​ട്ടി​രി​ക്കു​ന്ന​ത്.


സ്വ​ര്‍ണ​ക്ക​ട​ത്തി​ലെ പ്ര​തി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​റ്റാ​ഷെ​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് അ​ന്വേ​ഷ​ണ​സം​ഘം കേ​ന്ദ്ര​സ​ര്‍ക്കാ​റി​​െൻറ അ​നു​മ​തി തേ​ടി​യി​രു​ന്നു. ന​യ​ത​ന്ത്ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​യ​തി​നാ​ൽ ക​രു​ത​ലോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കാ​ര്യ​ങ്ങ​ൾ നീ​ക്കി​യി​രു​ന്ന​ത്.

സ​രി​ത്തി​​െൻറ​യും സ്വ​പ്‌​ന​യു​ടെ​യും ജാ​മ്യാ​പേ​ക്ഷ​യി​ലും അ​റ്റാ​ഷെ​ക്ക്​ വേ​ണ്ടി​യാ​ണ് ബാ​ഗേ​ജ് എ​ത്തി​യ​തെ​ന്നും അ​തി​നു​ള്ളി​ല്‍ എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. ന​യ​ത​ന്ത്ര പ്രാ​ധാ​ന്യ​മു​ള്ള ബാ​ഗേ​ജാ​ണെ​ന്നും അ​ത്​ തു​റ​ന്നാ​ല്‍ ജോ​ലി​ത​ന്നെ തെ​റി​ക്കു​മെ​ന്നും അ​റ്റാ​ഷെ വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ക​സ്​​റ്റം​സ് വൃ​ത്ത​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ​തു​ട​ര്‍ന്നാ​ണ് പാ​ർ​സ​ല്‍ തു​റ​ക്കാ​ന്‍ ക​സ്​​റ്റം​സ് കേ​ന്ദ്ര​സ​ര്‍ക്കാ​റി​​െൻറ അ​നു​മ​തി തേ​ടി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE consulate
News Summary - Trivandrum Consulate Attache Return Back to UAE -Kerala news
Next Story