Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്രിപുരയിൽ നാളെ മുതൽ...

ത്രിപുരയിൽ നാളെ മുതൽ വീണ്ടും ലോക്​ഡൗൺ

text_fields
bookmark_border
ത്രിപുരയിൽ നാളെ മുതൽ വീണ്ടും ലോക്​ഡൗൺ
cancel

അഗര്‍ത്തല: 3,787 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച പശ്​ചാത്തലത്തിൽ ത്രിപുരയിൽ സംസ്​ഥാന സർക്കാർ വീണ്ടും ലോക്​ഡൗൺ പ്രഖ്യാപിച്ചു. മൂന്നു ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണാണ്​ നടപ്പാക്കുക.  

ജൂലൈ 27​ പുലര്‍ച്ചെ അഞ്ചിന്​ ആരംഭിക്കുന്ന ലോക്​ഡൗണ്‍ 30ന്​ പുലർച്ചെ  വരെ നീണ്ടു നില്‍ക്കും. സംസ്​ഥാനത്ത്​ ഇതുവരെ 11 പേരാണ്​ രോഗംബാധിച്ച്​ മരിച്ചത്​. കോവിഡ്​ വ്യാപനം തടയാൻ സർക്കാറിനോടും പൊലീസിനോടും ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് വീഡിയോ സന്ദേശത്തിൽ അഭ്യർത്ഥിച്ചു. 

രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ത്രിപുരയെന്നും രോഗമുക്​തരുടെ എണ്ണം പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സർവേ പ്രവർത്തനങ്ങൾക്കായി വീടുകളിൽ എത്തുന്ന ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്ഥരോട് സഹകരിക്കാനും മുഖ്യമ​ന്ത്രി ജനങ്ങളോട്​ ആവശ്യപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tripuraBiplab Kumar Debcovid 19lockdown
News Summary - Tripura three day lockdown from Monday
Next Story