Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം പെൺകുട്ടിയെ...

മുസ്​ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി; ആർ.എസ്​.എസ്​ നേതാവടക്കമുള്ളവർ​ അറസ്റ്റിൽ

text_fields
bookmark_border
മുസ്​ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി; ആർ.എസ്​.എസ്​ നേതാവടക്കമുള്ളവർ​ അറസ്റ്റിൽ
cancel

അഗർത്തല: പ്രായപൂർത്തിയാകാത്ത മുസ്​ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആർ.എസ്​.എസ്​ നേതാവ്​ അറസ്റ്റിൽ. സംഭവത്തിൽ അഗർത്തലയിലെ ആർ.എസ്​.എസ്​ നേതാവായ തപൻ ദേബ്​നാഥിനെ കഴിഞ്ഞ​ വെള്ളിയാഴ്ചയായാണ്​ അറസ്റ്റ്​ ചെയ്​തത്​. ത്രിപുരയിലെ സെപാഹിജല ജില്ലയിൽ ജൂലൈ 24ന്​ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തിലാണ്​ ​അറസ്​റ്റെന്ന്​​ ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു.

ട്യൂഷൻ ക്ലാസ്​ കഴിഞ്ഞു മടങ്ങുകയായിരുന്ന പെൺകുട്ടിയെ ആർ.എസ്​.എസ്​ നേതാവും പ്രവർത്തകരും ചേർന്ന്​ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.പെൺകുട്ടിയെ അയൽവാസിയായ സുമൻ സർകാർ എന്നയാൾ മതം മാറ്റിയ ശേഷം വിവാഹം കഴിക്കാമെന്ന്​ പറഞ്ഞിരുന്നതായാണ്​ റിപ്പോർട്ടുകൾ. സംഭവത്തിൽ വിശ്വ ഹിന്ദു പരിഷത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റ്​ ചന്ദ്ര ശേഖർ കറിന്​ ബന്ധമുണ്ടെന്ന്​ ആരോപണമുയർന്നതിന്​ പിന്നാലെയാണ്​ ആർ.എസ്​.എസ്​ നേതാവിന്‍റെ അറസ്റ്റ്​.

സംഭവത്തിൽ അഞ്ചുപേരെ ഇതിനോടകം അറകസ്റ്റ്​ ചെയ്​തതായും ചിലരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ്​ ഉദ്യോഗസ്ഥനായ കൃഷ്​ണേന്ദു ചക്രബർത്തി പ്രതികരിച്ചു. പെൺകുട്ടിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

പെൺകുട്ടിയെ കാണാതായതിന്​ പിന്നാലെ പിതാവ്​ പൊലീസിൽ പരാതി നൽകിയിരുന്നു. എങ്കിലും മകളെ കണ്ടെത്താൻ പൊലീസ്​ ഒന്നും ചെയ്​തില്ലെന്ന്​ പിതാവ്​ ആരോപിച്ചു. പെൺകുട്ടിയെ ഉടൻ കണ്ടെത്തി ഹാജരാക്കണമെന്ന്​ ത്രിപുര ഹൈകോടതി സെപ്​റ്റംബർ രണ്ടിന്​ കർശന നിർദേശം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSS
News Summary - Tripura RSS leader held in ‘minor abduction’ case
Next Story