Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്രിപുര...

ത്രിപുര ആൾക്കൂട്ടക്കൊല: കൊല്ലപ്പെട്ടവർക്കെതിരെ പശുക്കടത്തിന്​ കേസ്​, കൊലപാതകികളെ ഇതുവരെ അറസ്റ്റ്​ ചെയ്​തില്ല

text_fields
bookmark_border
ത്രിപുര ആൾക്കൂട്ടക്കൊല: കൊല്ലപ്പെട്ടവർക്കെതിരെ പശുക്കടത്തിന്​ കേസ്​, കൊലപാതകികളെ ഇതുവരെ അറസ്റ്റ്​ ചെയ്​തില്ല
cancel
camera_alt

ത്രി​പു​ര ഖൊ​വാ​യ്​ ജി​ല്ല​യി​ൽ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന സൈ​ഫു​ൽ ഇ​സ്​​ലാം, ജാ​യ​സ്​ ഹു​സൈ​ൻ, ബി​ല്ലാ​ൽ മി​യ.
ഫോ​ട്ടോ: twitter.com/ZAHEEER

അഗർത്തല: ക​ന്നു​കാ​ലി​ക്കടത്ത്​ ആ​രോ​പി​ച്ച്​ ത്രി​പു​ര ഖൊ​വാ​യ്​ ജി​ല്ല​യി​ൽ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന മൂന്ന്​ മുസ്​ലിം യുവാക്കൾക്കെതിരെയും പശുമോഷണത്തിന്​ പൊലീസ്​ കേസെടുത്തു. കൊ​ല്ല​പ്പെ​ട്ട​ ജാ​യ​സ്​ ഹു​സൈ​ൻ (30), ബി​ല്ലാ​ൽ മി​യ (28), സൈ​ഫു​ൽ ഇ​സ്​​ലാം (18) എ​ന്നി​വ​ർക്കെതിരെയാണ്​ ചമ്പഹോർ പൊലീസ് കേസെടുത്തത്​.

അതേസമയം, കൊലപാതകത്തിന്​ അജ്ഞാതരായ അക്രമികൾക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്​തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ്​ ചെയ്​തിട്ടില്ല. കല്യാൺപൂർ പൊലീസ് സ്റ്റേഷനിലാണ്​ ഈ കേസ്​ രജിസ്റ്റർ ചെയ്തത്​.

അഗർത്തലയിൽ നിന്ന് 46 കിലോമീറ്റർ അകലെയാണ്​ ഞായറാഴ്ച പുലർച്ചെ മൂന്ന് പേരെയും മർദിച്ചുകൊന്നത്. അഗർത്തല​യി​ലേ​ക്ക്​ അ​ഞ്ച്​ ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ ട്ര​ക്ക്​ ആ​ണ്​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്ന്​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ കി​ര​ൺ കു​മാ​ർ പ​റ​ഞ്ഞു. പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്​ ട്ര​ക്ക്​ ത​ട​ഞ്ഞ്​ മൂ​ന്നു​പേ​ർ​ക്കു നേ​രെ ആ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച്​ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ൾ​ക്കൂ​ട്ടം പി​ടി​കൂ​ടി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

"കാലികളുമായി അഗർത്തലയിലേക്ക് നീങ്ങുന്ന വാഹനം നമഞ്ജോയ്പാറയിലെ ചിലരാണ്​ ആദ്യം കണ്ടത്​. തുടർന്ന്​ കല്യാൺപൂർ നോർത്ത് മഹാറാണിപൂർ ഗ്രാമത്തിന് സമീപം ഒരുസംഘം പിന്തുടർന്ന് നിർത്തിച്ചു. അക്രമിസംഘം മൂവരെയും മർദിച്ച്​ കൊലപ്പെടുത്തുകയായിരുന്നു" -തെലിയാമുര സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സോണാചരൻ ജമാതിയ പറഞ്ഞു.

ഇവിടെ നിന്ന് 50 കിലോമീറ്റർ അകലെ സെപാഹിജാല സ്വദേശികളാണ്​ കൊല്ലപ്പെട്ടവർ. 2019 ഡിസംബറിലും സെപാഹിജാല ജില്ലയിൽ പശുക്കടത്തിന്‍റെ പേരിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച്​ 29 കാരനെയാണ്​ അന്ന്​ കൊലപ്പെടുത്തിയത്​.

കൊലപാതകം മനുഷ്യത്വരഹിതവും നിയമ വിരുദ്ധവുമാണെന്ന്​ സി.പി.എം എം.എൽ.എ ശ്യാമൾ ചക്രബർത്തി പറഞ്ഞു. 'ഇവിടെ നിയമവും പൊലീസും ഉണ്ട്. കന്നുകാലികളെ മോഷ്ടിക്കാനാണ് അവർ വന്നതെങ്കിൽ പൊലീസിന് കൈമാറുകയാണ്​ വേണ്ടത്​" -അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെയാണ്​ തെളിയിക്കുന്നതെന്ന്​ ത്രിപുര പ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡന്‍റ്​ തപസ് ഡേ പറഞ്ഞു. സർക്കാരും പൊലീസും ഇക്കാര്യത്തിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നും മരിച്ചവുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊലപാതകക്കേസിൽ ശരിയായ അന്വേഷണം നടത്തണമെന്ന്​ ബിജെപി വക്താവ് സുബ്രത ചക്രവർത്തി ആവശ്യപ്പെട്ടു. "ഇത് ദുഖകരമായ വാർത്തയാണ്. ആളുകൾ നിയമം കൈയ്യിൽ എടുക്കരുത്. ഞങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നില്ല" -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiagoraksha goonsTripura mob lynchkhowai mob lynch
News Summary - Tripura mob lynch: Cops File Case Against dead, killers not arrested
Next Story