Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുക്കടത്തിന്‍റെ പേരിൽ...

പശുക്കടത്തിന്‍റെ പേരിൽ ത്രിപുരയിൽ മൂന്ന്​ മുസ്​ലിം യുവാക്കളെ കൊലപ്പെടുത്തിയ സംഭവം: ഉത്തരവാദികളെ ശിക്ഷിക്കണം -പ്രദ്യുത് ദേബ് ബർമൻ

text_fields
bookmark_border
man beaten up
cancel
camera_alt

representational image

അഗർത്തല: പശുക്കടത്തിന്‍റെ പേരിൽ ത്രിപുരയിൽ മൂന്ന്​ മുസ്​ലിം യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്​ തദ്ദേശീയ പുരോഗമന മുന്നണി (ടി.ഐ.പി.ആർ.എ) നേതാവ്​ പ്രദ്യുത് ദേബ് ബർമൻ. നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും കൊലയാളികൾക്ക്​ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"നിയമം കൈയ്യിലെടുക്കുന്നത്​ ആരായാലും ശിക്ഷിക്കപ്പെടണം. നമ്മൾ നിയമം അനുസരിക്കുന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്. കുറ്റകൃത്യം ആരോപിച്ച്​ മൂന്ന്​ പേരെ പരസ്യമായി കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. അവർ തെറ്റ്​ ചെയ്​തിട്ടുണ്ടെങ്കിൽ പൊലീസ്​ അറസ്റ്റ് ചെയ്യുകയാണ്​ വേണ്ടത്​. അല്ലാതെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയല്ല" -പ്രദ്യുത് ദേബ് പറഞ്ഞു.

ക​ന്നു​കാ​ലി​ക്കടത്ത്​ ആ​രോ​പി​ച്ച്​ ത്രി​പു​ര ഖൊ​വാ​യ്​ ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 4.30നാ​ണ്​​ മൂ​ന്ന്​ മുസ്​ലിം യുവാക്കളെ ആ​ൾ​ക്കു​ട്ടം ത​ല്ലി​ക്കൊ​ന്നത്​. ജാ​യ​സ്​ ഹു​സൈ​ൻ (30), ബി​ല്ലാ​ൽ മി​യ (28), സൈ​ഫു​ൽ ഇ​സ്​​ലാം (18) എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഗ​ർ​ത​ല​യി​ലേ​ക്ക്​ അ​ഞ്ച്​ ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ ട്ര​ക്ക്​ ആ​ണ്​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്ന്​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ കി​ര​ൺ കു​മാ​ർ പ​റ​ഞ്ഞു. പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്​ ട്ര​ക്ക്​ ത​ട​ഞ്ഞ്​ മൂ​ന്നു​പേ​ർ​ക്കു നേ​രെ ആ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച്​ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്.

ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ൾ​ക്കൂ​ട്ടം പി​ടി​കൂ​ടി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തെ​ങ്കി​ലും ഇ​തു​വ​രെ ആ​രും അ​റ​സ്​​റ്റി​ലാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow politicsmob lynchgoraksha goonsTripura mob lynchPradyot Deb Barman
News Summary - Tripura mob lynch: anyone who takes law in the hands should be punished -Pradyot Deb Barman
Next Story