Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമക്കളുടെ കൺമുന്നിൽ...

മക്കളുടെ കൺമുന്നിൽ ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി; മൃതദേഹങ്ങൾ വെട്ടിനുറുക്കി

text_fields
bookmark_border
മക്കളുടെ കൺമുന്നിൽ ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി; മൃതദേഹങ്ങൾ വെട്ടിനുറുക്കി
cancel

ഗുവാഹത്തി: മക്കളുടെ കൺമുന്നിൽ ഭാര്യയെയും അമ്മായിയമ്മയെയും വെട്ടി കൊലപ്പെടുത്തി യുവാവ്. ശേഷം ഇവരുടെ മൃതദേഹങ്ങൾ കഷണങ്ങളാക്കി വെട്ടിനുറുക്കുകയും ചെയ്തു. ത്രിപുരയിലെ ദലായി ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെ യുവാവ് വിഷം കഴിക്കുകയും ചെയ്തു.

കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികളാണ് നടുക്കുന്ന ദൃശ്യം കണ്ടത്. രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾക്കരികിൽ ഇരുന്ന് നിലവിളിക്കുകയായിരുന്നു കുട്ടികൾ. യുവാവിനെ അബോധാവസ്ഥയിൽ തൊട്ടടുത്ത മുറിയിൽ കണ്ടെത്തുകയും ചെയ്തു.

ഇയാളെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു. ശരീരത്തിൽ നിന്ന് വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യാൻ സാധിക്കാത്തതിനാൽ കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

കുട്ടികളെ ഇരുവരെയും ജില്ല ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - Tripura Man Kills Wife, Her Mother, Chops Their Bodies In Front Of Children
Next Story