മുംബൈ ആക്രമണം: പാക് ഭീകരർ മുസ്ലിംകളെ ഒഴിവാക്കിയെന്ന് മേഘാലയ ഗവർണർ
text_fieldsന്യൂഡൽഹി: മുംബൈ ആക്രമണത്തിൽനിന്ന് പാക് ഭീകരർ മുസ്ലിംകളെ ഒഴിവാക്കിയെന്ന് മേഘാലയ ഗവർണർ തഥാഗത റോയ്. സത്യവുമായി പുലബന്ധമില്ലാത്ത ആരോപണം ട്വിറ്ററിലൂടെയാണ് അദ്ദേഹം നടത്തിയത്. തുടർന്ന് അതിന് വിശദീകരണവുമായി മറ്റൊരു ട്വീറ്റ്. അമളി മനസ്സിലാക്കിയതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
ട്വീറ്റിൽ തെറ്റുണ്ടെന്നും ക്ഷമിക്കണമെന്നും അഭ്യർഥന. പുതിയൊരു വിശദീകരണവുമായി പിന്നാലെ മറ്റൊരു ട്വീറ്റ് കൂടി ചെയ്ത് പുലിവാല് പിടിച്ചതിൽനിന്ന് തൽക്കാലം തടിയൂരി. മുംബൈ ഭീകരാക്രമണത്തിെൻറ പത്താം വാർഷികത്തിെൻറ ഭാഗമായാണ് അദ്ദേഹം ട്വീറ്റിലൂടെ വെട്ടിലായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
