Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടെണ്ണലിനിടെ ക്ഷേത്രം സന്ദർശിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ

text_fields
bookmark_border
tripura
cancel

അഗർത്തല: വോട്ടെണ്ണലിനിടെ ക്ഷേത്രം സന്ദർശിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. സുന്ദരി മാ ക്ഷേത്രത്തിലെത്തിയാണ് അദ്ദേഹം അനുഗ്രഹം തേടിയത്. ബി.ജെ.പി വക്താവ് സാംബിത് പാത്രയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം ​പ്രഖ്യാപിക്കുന്നതിന് മുമ്പ് സുന്ദരി മായുടെ അനുഗ്രഹം തേടിയാണ് ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ചിത്രവും സാഹ പങ്കുവെച്ചിട്ടുണ്ട്.

ത്രിപുര, മേഘാലയ, നാഗലാൻഡ് എന്നീ മൂന്ന് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ത്രിപുരയിൽ ഇക്കുറി കോൺഗ്രസും സി.പി.എമ്മും സഖ്യമായാണ് മത്സരിക്കുന്നത്. ഗോത്ര പാർട്ടിയാണ് തിപ്ര മോതയും ത്രിപുരയിൽ നിർണായക ശക്തിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tripura CM Manik Saha visits temple, seeks divine blessings
Next Story