ഡയാനക്കെതിരായ പരാമർശം ക്ഷമചോദിച്ച് ത്രിപുര മുഖ്യമന്ത്രി
text_fieldsഅഗർത്തല: ലോക സുന്ദരി ഡയാന ഹെയ്ഡനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. സംസ്ഥാനത്തെ കൈത്തറി ഉൽപന്നങ്ങളെ മികച്ച രീതിയിൽ എങ്ങനെ മാർക്കറ്റ് ചെയ്യാം എന്നതിനെ കുറിച്ചാണ് താൻ സംസാരിച്ചത്. തെൻറ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. സ്ത്രീകളെ സ്വന്തം അമ്മയെ പോലെ ബഹുമാനിക്കുന്ന ആളാണ് താനെന്നും ബിപ്ലബ് പറഞ്ഞു.
21 വർഷം മുമ്പാണ് ഡയാന ലോകസുന്ദരിയായത്. സൗന്ദര്യമത്സരം അന്താരാഷ്ട്ര മാർക്കറ്റിങ് കമ്പനികളുടെ തട്ടിപ്പാണെന്ന് കഴിഞ്ഞദിവസം പറഞ്ഞ മുഖ്യമന്ത്രി, ഡയാനയെ ലോകസുന്ദരിയാക്കിയതിെൻറ യുക്തിയും ചോദ്യംചെയ്തിരുന്നു. അതേസമയം, ബോളിവുഡ് നടിയും 1994ൽ ലോക സുന്ദരിയാവുകയും ചെയ്ത െഎശ്വര്യ റായിയെ വാതോരാതെ പ്രശംസിക്കുകയുമുണ്ടായി. െഎശ്വര്യ ഇന്ത്യൻ സ്ത്രീത്വത്തിെൻറ പ്രതീകമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഉന്നത പദവിയിലിരിക്കുന്ന വ്യക്തി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഇതിന് ഡയാന ഹെയ്ഡൻ മറുപടി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
