Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസികളുടെ ഭക്ഷണശീലങ്ങളെ അധിക്ഷേപിച്ച് പരാമർശം; ത്രിപുര ബിജെപി എംഎൽഎക്കെതിരെ കേസ്

text_fields
bookmark_border
Tripura BJP MLA Case
cancel
camera_alt

ബി.ജെ.പി എംഎൽഎ തഫജ്ജൽ ഹുസൈൻ

അഗർത്തല: ത്രിപുരയിലെ ആദിവാസി വിഭാഗങ്ങളുടെ ഭക്ഷണശീലങ്ങളെയും ജീവിതരീതിയെയും അധിക്ഷേപിച്ച് പരാമർശം നാടത്തിയ ബി.ജെ.പി എം എൽ എ തഫജ്ജൽ ഹുസൈനെതിരെ കേസ്. ഭാരതീയ ന്യായ സംഹിതയിലെ രണ്ട് വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നവംബർ 11ന് സോണമുരയിൽ നടന്ന പാർട്ടി പരിപാടിക്കിടെ എം എൽ എ നടത്തിയ പരാമർശങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ആദിവാസി വിഭാഗങ്ങളുടെ ഭക്ഷണരീതികളെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നു.

ട്രൈബൽ യൂത്ത് ഫെഡറേഷൻ നേതാവ് കൗശിക് റോയ് ദേബ്ബർമ നൽകിയ പരാതിയിലാണ് നടപടി. വെസ്റ്റ് അഗർത്തല പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയശേഷം ബി.എൻ.എസിലെ രണ്ട് വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വിവാദ പരാമർശങ്ങളിൽ എം എൽ എ നേരത്തേ മാപ്പുപറഞ്ഞിരുന്നു. ആദിവാസി വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നുമായിരുന്നു വിശദീകരണം. എന്നാൽ മാപ്പപേക്ഷക്കുശേഷവും പ്രതിഷേധം തുടരുകയാണ്.

സംഭവത്തിൽ ബി.ജെ.പി നേതൃത്വം എം എൽ എക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഏഴു ദിവസത്തിനകം വിശദീകരണം നൽകണമെന്നായിരുന്നു നിർദേശം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tripura BJP MLA Case
Next Story