Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ത്രിപുര തെരഞ്ഞെടുപ്പ്: അതിർത്തി സുരക്ഷിതമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsbookmark_border
അഗർത്തല: ത്രിപുരയിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന 856 കിലോമീറ്റർ ഭാഗത്ത് സുരക്ഷ ശക്തമാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ശ്രീരാം താരാനികന്തി. മുതിർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചക്കുശേഷമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണകാരികൾ അതിർത്തി കടക്കുന്നത് തടയാൻ ജാഗ്രത പാലിക്കുമെന്ന് ബി.എസ്.എഫ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
അതിർത്തിയിലെ എല്ലാ വോെട്ടടുപ്പ് കേന്ദ്രങ്ങളും ജി.പി.എസ് മുഖാന്തരം അടയാളപ്പെടുത്തും. കേന്ദ്ര അർധസൈന്യത്തെ അയക്കാൻ കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജനവാസമുള്ള ഒാരോ മൂന്നര കിലോമീറ്റർ പരിധിയിലും വോെട്ടടുപ്പ് കേന്ദ്രം സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story