Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്രിപുര തെരഞ്ഞെടുപ്പ്: പോളിങ് ശതമാനം 50 പിന്നിട്ടു, പലയിടത്തും അക്രമം

text_fields
bookmark_border
tripura election 98776t
cancel
camera_alt

പ്രതാപ്ഗഢിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ട്രാൻസ്ജെന്‍റർ വോട്ടർമാർ 

അഗർതല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് പുരോഗമിക്കവേ ഉച്ചക്ക് ഒരു മണി വരെ 52 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേസമയം, പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും വോട്ടർമാരെ തടയുന്ന സംഭവങ്ങളുണ്ടായി.

മിസോറാമിൽ നിന്ന് ത്രിപുരയിലേക്ക് കുടിയേറിയ ബ്രു അഭയാർഥികൾക്ക് സംസ്ഥാനത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 1997ൽ വംശീയ അതിക്രമങ്ങൾക്കൊടുവിൽ പലായനം ചെയ്ത് ത്രിപുരയിലെത്തിയതാണ് ബ്രു വിഭാഗക്കാർ. സംസ്ഥാനത്തെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർക്ക് ആദ്യമായാണ് വോട്ട് ചെയ്യാൻ സാധിച്ചത്.


സി.പി.എമ്മിന്‍റെ സിറ്റിങ് സീറ്റായ വിശാൽഘട്ടിൽ രണ്ടിടത്ത് വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് ബോംബേറുണ്ടായി. സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം.

ദക്ഷിണ ത്രിപുരയിലെ ശാന്തിർബസാറിൽ പോളിങ് സ്റ്റേഷനിലുണ്ടായിരുന്ന സി.പി.ഐ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായി. ധാൻപൂരിലും പോളിങ് ഏജന്റുമാർക്കെതിരെ ആക്രമണമുണ്ടായെന്ന് മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞു. പോളിങ് ഏജന്റുമാരെ ബൂത്തുകളിൽ നിന്നും പുറത്താക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഗോമതി ജില്ലയിലെ ഉദയ്പൂർ മണ്ഡലത്തിലും അക്രമം നടന്നു.


സംസ്ഥാനത്തെ 3,337 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളിലിൽ 1,100 എ​ണ്ണവും പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് നാലിന് അവസാനിക്കും.

ബി.​ജെ.​പി-​ഐ.​പി.​എ​ഫ്.​ടി സ​ഖ്യം, സി.​പി.​എം-​കോ​ൺ​ഗ്ര​സ് സ​ഖ്യം, മു​ൻ രാ​ജ​കു​ടും​ബ​ത്തി​ന്റെ പി​ൻ​ഗാ​മി​ക​ൾ രൂ​പ​വ​ത്ക​രി​ച്ച പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യാ​യ ടി​പ്ര മോ​ത എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ. മാ​ർ​ച്ച് ര​ണ്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.


മു​ൻ​ക​രു​ത​ലാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും ഫെ​ബ്രു​വ​രി 17ന് ​രാ​വി​ലെ ആ​റു​വ​രെ തു​ട​രു​മെ​ന്നും മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​ർ സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ അ​ന്താ​രാ​ഷ്‌​ട്ര, അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ട്ടു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tripura assembly election 2023 updates
Next Story