Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്രിപുരയിൽ രണ്ടിടത്തും ബി.ജെ.പിക്ക് ജയം; സി.പി.എമ്മിന് സിറ്റിങ് സീറ്റ് നഷ്ടം

text_fields
bookmark_border
ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ്യാ​​​പ​​​ക അക്രമവും ക്ര​​​മ​​​ക്കേ​​​ടും ന​​​ട​​​ന്നെ​​​ന്ന് ആരോപിച്ച് സി.പി.എം വോ​​​ട്ടെ​​​ണ്ണ​​​ൽ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചിരുന്നു
cpm bjp 87897
cancel

അഗർത്തല: ത്രിപുരയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലത്തിലും ബി.ജെ.പിക്ക് ജയം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സി.പി.എമ്മിന്‍റെ സീറ്റായ ബോക്സാനഗറിലും ബി.ജെ.പി സ്ഥാനാർഥി വിജയിച്ചു. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ്യാ​​​പ​​​ക അക്രമവും ക്ര​​​മ​​​ക്കേ​​​ടും ന​​​ട​​​ന്നെ​​​ന്ന് ആരോപിച്ച് സി.പി.എം വോ​​​ട്ടെ​​​ണ്ണ​​​ൽ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചിരുന്നു.

ധൻപൂർ മണ്ഡലത്തിൽ 18,871 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർഥി ബിന്ദു ദേബ്നാഥ് വിജയിച്ചത്. ബിന്ദു ദേബ്നാഥിന് 30,017 വോട്ടും സി.പി.എമ്മിലെ കൗശിക് ചന്ദക്ക് 11,146 വോട്ടുമാണ് ലഭിച്ചത്. 2023ലെ തെരഞ്ഞെടുപ്പിൽ 3500 വോട്ടിനാണ് ബി.ജെ.പിയുടെ പ്രതിമ ഭൗമിക് ഇവിടെ സി.പി.എം സ്ഥാനാർഥിയെ തോൽപ്പിച്ചത്. പ്രതിമ ഭൗമിക് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

സിറ്റിങ് സീറ്റായ ബോക്സാനഗറിലും സി.പി.എം പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാർഥി തഫാജ്ജൽ ഹുസൈൻ 30,237 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. തഫാജ്ജൽ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോൾ സി.പി.എം സ്ഥാനാർഥി മിസാൻ ഹുസൈന് 3909 വോട്ട് മാത്രമാണ് ലഭിച്ചത്. ബോക്സാനഗറിൽ സി.പി.എമ്മിന്‍റെ ഷംസുൽ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. 4,849 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അതേസമയം, ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നെ​​​ന്ന് സി.പി.എം ആരോപിക്കുന്നു. തുടർന്ന് വോ​​​ട്ടെ​​​ണ്ണ​​​ൽ ബ​​​ഹി​​​ഷ്ക​​​രി​​​ക്കുകയും ചെയ്തു. ബോക്സാനഗറിൽ വ്യാപക അക്രമം നടന്നതായും ബൂത്തുകൾ പിടിച്ചെടുത്തതായും സി.പി.എം ചൂണ്ടിക്കാട്ടി. വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് സി.പി.എം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ക​​​മ്മീ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tripura assembly bye election result updates
Next Story