Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​...

മുത്തലാഖ്​ ഭരണഘടനവിരുദ്ധം; ആറു മാസത്തേക്ക് വിലക്ക്

text_fields
bookmark_border
supremecourt
cancel

ന്യൂഡൽഹി: മൂന്നു ത​ലാഖും ഒരുമിച്ച്​​ ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നത്​ (മുത്തലാഖ്​) ഭരണഘടനവിരുദ്ധമാണെന്ന്​ സുപ്രീംകോടതി പ്രഖ്യാപിച്ചു. അഞ്ചംഗ ബെഞ്ചിലെ മൂന്ന്​ ജഡ്​ജിമാരുടെ ഭൂരിപക്ഷവിധിയാണുണ്ടായത്​. ജസ്​റ്റിസുമാരായ കുര്യൻ ജോസഫും യു.യു. ലളിതും രോഹിങ്​​ടൺ നരിമാനുമാണ്​ മുത്തലാഖ്​ ഭരണഘടനവിരുദ്ധവും അസാധുവുമായി പ്രഖ്യാപിച്ചത്​. പക്ഷേ, ഇതിന്​ വിരുദ്ധമായ വിധിപ്രസ്​താവനയിൽ ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​. ഖെഹാറും ജസ്​റ്റിസ്​ അബ്​ദുൽ നസീറും മുത്തലാഖ്​ മൗലികാവകാശമാണെന്നും ഇതിനെതിരെ പാർലമ​​െൻറ്​ നിയമനി​ർമാണം നടത്തണമെന്നും കുറിച്ചു. അതേസമയം, മുസ്​ലിം വ്യക്​തിനിയമം മൗലികാവകാശമാണെന്ന നിരീക്ഷണം മൂന്നംഗ ബെഞ്ചും ശരിവെച്ചു. മൂന്നംഗ ബെഞ്ചി​​​െൻറ വിധിയാണ്​ നിലനിൽക്കുക.

സുപ്രീംകോടതിയുടെ ചരിത്രത്തിൽ അപൂർവമായി അഞ്ചംഗ ബെഞ്ച്​ മൂന്ന്​ വ്യത്യസ്​ത വിധിപ്രസ്​താവങ്ങളാണ്​ നടത്തിയത്​. ഭാര്യയു​െടയും ഭർത്താവി​​​െൻറയും ഭാഗത്തുനിന്നുള്ള മധ്യസ്​ഥരുടെ അനുരഞ്​ജന ശ്രമങ്ങളില്ലാത്ത വിവാഹ​േമാചനമാണ്​ മുത്തലാഖ്​ എന്നും അത്​ ഭരണഘടനയുടെ 14ാം അനുച്ഛേദം അനുവദിക്കുന്ന തുല്യതക്കുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും അതിനാൽ അസാധുവാണെന്നും ജസ്​റ്റിസുമാരായ യു.യു. ലളിതും രോഹിങ്​​ടണും വിധിച്ചു.

എന്നാൽ, മുത്തലാഖ്​ അസാധുവും ഭരണഘടനവിരുദ്ധവുമാണെന്ന വിധിയിൽ യോജിച്ച ജസ്​റ്റിസ്​ കുര്യൻ ജോസഫ്​ അതിന്​ മറ്റൊരു കാരണമാണ്​ നിരത്തിയത്​. ശരീഅത്തിന്​ വിരുദ്ധമായ സ​മ്പ്രദായങ്ങൾ ഇല്ലാതാക്കാനാണ്​ 19​37ൽ ശരീഅത്ത്​, മുസ്​ലിം വ്യക്​തി നിയമമാക്കിയതെന്നും അതിനുശേഷം ഖുർആന്​ വിരുദ്ധമായ ഒരു സ​​മ്പ്രദായവും അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.  അതിനാൽ ഭരണഘടനവിരുദ്ധമാണ്​. അത്തരമൊരു സ​മ്പ്രദായത്തിന്​ ഭരണഘടനസാധുത കൽപിക്കാനാവില്ല. ഭരണഘടനയുടെ 142ാം അനുച്ഛേദം അനുസരിച്ച്​ മൗലികാവകാശത്തിന്​ ഏതെങ്കിലും കാലയളവിലേക്ക്​ വിലക്ക്​ ഏർപ്പെടുത്താൻ കഴിയുമോ എന്നും ജസ്​റ്റിസ്​ കുര്യൻ സംശയം പ്രകടിപ്പിച്ചു. 

മതങ്ങളും ഭരണഘടനയും തമ്മിൽ തർക്കം വരു​േമ്പാൾ ഇരുവിഭാഗങ്ങളെയും പരിഗണിച്ച്​ നിയമനിർമാണം നടത്താം. എന്നാൽ, അതിന്​ സർക്കാറിനോട്​ ആവശ്യപ്പെടാൻ കോടതിക്ക്​ അധികാരമില്ല. അതിനാൽ ശമീം അറ കേസിൽ മുമ്പ്​ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതുപോലെ ഖുർആനിൽ ചീത്തയായി പറഞ്ഞ കാര്യം ശരീഅത്തിൽ നല്ലതാക്കാൻ കഴിയില്ല. മതത്തിൽ ചീത്തയായത്​ നിയമത്തിലും ചീത്തയാകണമെന്നും കുര്യൻ ജോസഫ്​ കൂട്ടിച്ചേർത്തു.  

റാശിദ്​ അഹ്​മദ്​ കേസിൽ സുപ്രീംകോടതി മുത്തലാഖ്​ ശരിവെച്ചിട്ടുണ്ടെങ്കിൽ അതിനുശേഷം ശമീം അറ കേസിൽ നിയമവിരുദ്ധമാക്കി​െയന്നും അതിനാൽ അതിനുമുമ്പുള്ള വിധി നിലനിൽക്കില്ലെന്നും മൂവരും ഏകസ്വരത്തിൽ വ്യക്​തമാക്കി. മ​ുത്തലാഖ്​ അസാധുവാക്കിയ സ്​ഥിതിക്ക്​ കേന്ദ്രം ചൂണ്ടിക്കാട്ടിയ വിവേചനത്തി​​​െൻറ വിഷയം ഉത്ഭവിക്കുന്നില്ലെന്നും ജസ്​റ്റിസുമാരായ നരിമാനും ലളിതും വ്യക്​തമാക്കി. 

Triple Talaq Verdict by Anonymous nukCNYAcQG on Scribd

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:triple talaqmuthalaqmalayalam newsTalaq Verdictsupreme court
News Summary - Triple Talaq UnConstitutional- supreme Court Verdict .- India News
Next Story