മുത്തലാഖ്: ഭർത്താവിന് രണ്ടുലക്ഷം രൂപ പിഴയിട്ടു
text_fieldsസംബാൽ (യു.പി): മുത്തലാഖ് ചൊല്ലിയ 45കാരന് ഉത്തർപ്രദേശിലെ ‘സമുദായപഞ്ചായത്ത്’ രണ്ടുലക്ഷം രൂപ പിഴയിടുകയും യുവതിക്ക് 60,000 രൂപ മഹർ നൽകാൻ കൽപിക്കുകയും ചെയ്തു. സംബാലിലെ റെയ്സാത്തി പ്രദേശത്തെ തുർക്സമുദായപഞ്ചായത്തിേൻറതാണ് തീരുമാനം. പ്രദേശത്തെ മദ്റസയിൽ ചേർന്ന പഞ്ചായത്തിൽ 52 ഗ്രാമങ്ങളിലെ അംഗങ്ങൾ പെങ്കടുത്തു. 22കാരിയായ യുവതിയെ വിവാഹം ചെയ്ത ഇയാൾ 10 ദിവസം െകാണ്ട് വഴക്കിട്ട് മുത്തലാഖ് െചാല്ലി അവരുടെ വീട്ടിലേക്കയച്ചതിനെതുടർന്നാണ് യുവതിയുടെ വീട്ടുകാർ പഞ്ചായത്തിനെ സമീപിച്ചത്. വാക്കാലുള്ള മുത്തലാഖിനെ അപലപിച്ചാണ് പഞ്ചായത്ത് യോഗം െഎകകണ്േഠ്യന പിഴ വിധിച്ചത്. പണമായിത്തന്നെ പിഴ ഉടൻ നൽകാനാണ് നിർദേശമെന്ന് പഞ്ചായത്ത് കോഒാഡിനേറ്റർ ശഹീദ് ഹുസൈൻ അറിയിച്ചു.
60,000 രൂപയുടെ മഹറിനൊപ്പം വിവാഹസമയത്ത് യുവതി നൽകിയ സ്ത്രീധനവും ഭർത്താവ് മടക്കി നൽകണം. ഒരു സാഹചര്യത്തിലും ഒറ്റയിരിപ്പിന് മുത്തലാഖ് ചൊല്ലാൻ ആെരയും അനുവദിക്കുന്ന പ്രശ്നമില്ലെന്ന് പഞ്ചായത്ത് തീരുമാനിച്ചു. ഒരുതവണ തലാഖ് ചൊല്ലിയാൽ അടുത്ത തലാഖിനിടയിലുള്ള ഇദ്ദകാലത്ത് ഭിന്നതതീർക്കാനും ഇരുവരെയും ഒരുമിപ്പിക്കാനും പരമാവധി ശ്രമിക്കും. സ്ത്രീധനവും വിവാഹവേളയിലെ ധൂർത്തും ഉച്ചത്തിലുള്ള പാട്ടും വിലക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
