Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതേതര രാജ്യത്തിൽ...

മതേതര രാജ്യത്തിൽ മുത്തലാഖിന്​ പ്രസക്തിയില്ല–കേന്ദ്രം

text_fields
bookmark_border
മതേതര രാജ്യത്തിൽ മുത്തലാഖിന്​ പ്രസക്തിയില്ല–കേന്ദ്രം
cancel

ന്യൂഡൽഹി: മതേതര രാജ്യത്തിൽ മുസ്​ലിം വ്യക്തി നിയമത്തിലെ  മുത്തലാഖിന്​ പ്രസക്തിയില്ലെന്ന്​ കേന്ദ്രസർക്കാർ. മുത്തലാഖിനെ ന്യായീകരിക്കാൻ കഴിയില്ല. അത്​ അനുവദിക്കുന്നത്​ ലിംഗനീതിക്ക്​ എതിരാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ  വ്യക്തമാക്കി. മുത്തലാഖ് വിഷയത്തില്‍ ഇടപെടുന്നത് മുസ്ലിംകളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാകുമോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യ​പ്പെട്ടിരുന്നു. ഇൗ വിഷയത്തിലാണ്​ മുത്തലാഖ്​ ലിംഗനീതിക്കെതിരാണെന്ന്​  കേന്ദ്രം വ്യക്തമാക്കിയത്​.

മുത്തലാഖ്​ സ്​ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്.​ മൂന്ന്​ തലാഖും ഒരുമിച്ച്​ ചൊല്ലി വിവാഹമോചനം നേടുന്നതിൽ 20 ഒാളം മുസ്​ലിം രാജ്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്​​. ലിംഗ നീതിയിലും സ്​ത്രീകളുടെ അന്തസിലും വിട്ടുവീഴ്​ച ചെയ്യാൻ കഴിയില്ലെന്നും മുത്തലാഖുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പരിഷ്​കരണം വേണമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ഇന്ത്യൻ ഭരണഘടന അനുസരിച്ച്​ രാജ്യത്തെ ന്യൂനപക്ഷമായ മുസ്​ലിംകൾക്ക്​ വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിൽ മതപരമായ സിവിൽ കോഡ്​ പിന്തുടരാനുള്ള അവകാശമുണ്ട്​. എന്നാൽ മുത്തലാഖിനെ ഇസ്​ലാം മതവിശ്വാസത്തിലെ പ്രധാനഭാഗമെന്ന രീതിയിൽ കാണാൻ കഴിയില്ല. മുസ്​​ലിം വ്യക്തി നിയമങ്ങൾ കുടുംബ ബന്ധങ്ങളിൽ എത്രത്തോളം ഇടപെടലുകൾ നടത്തുന്നുണ്ടെന്ന്​ കോടതിയിലെത്തിയ ഹരജികളിൽ നിന്നും പരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
 
മുത്തലാഖ്​ മുസ്​ലിം വ്യക്തി നിയമത്തി​െൻറ ഭാഗമാണെന്നും സാമൂഹ്യ പരിഷ്​കരണത്തി​െൻറ പേരിൽ വ്യക്​തി നിയമങ്ങൾ തിരുത്തിയെഴുതാനോ മതസ്വാതന്ത്ര്യത്തിൽ ഇടപെടാനോ സുപ്രീംകോടതിക്ക്​ അധികാരമില്ലെന്നും​ മുസ്​ലിം വ്യക്​തി നിയമ ബോർഡ്​ നേരത്തെ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:triple talaq
News Summary - Triple Talaq Has No Place In A Secular Country
Next Story