മുത്തലാഖ് ബിൽ അവതരിപ്പിക്കരുതെന്ന് വ്യക്തിനിയമ ബോർഡ് •
text_fieldsന്യൂഡൽഹി: പാർലമെൻറിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറാക്കിയ മുത്തലാഖ് ബിൽ നടപ്പാക്കിയാൽ നിരവധി കുടുംബങ്ങളെ തകർത്തെറിയുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് മുന്നറിയിപ്പ് നൽകി. നിയമനിർമാണത്തിനുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും ബന്ധപ്പെട്ട കക്ഷികേളാട് കൂടിയാലോചിക്കാതെയും തയാറാക്കിയ ബിൽ നിലനിൽക്കില്ലെന്നും ഇക്കാര്യം ബോർഡ് പ്രസിഡൻറ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുമെന്നും ബിൽ പിടിച്ചുവെക്കാൻ ആവശ്യപ്പെടുമെന്നും ബോർഡ് സെക്രട്ടറി സജ്ജാദ് നുഅ്മാനി അറിയിച്ചു.
പ്രസിഡൻറ് മുഹമ്മദ് റാബിഅ് ഹസനി നദ്വിയുടെ അധ്യക്ഷതയിൽ ലഖ്നോവിൽ ചേർന്ന അടിയന്തര യോഗമാണ് മുത്തലാഖ് ബിൽ ചർച്ച ചെയ്തതെന്ന് ബോർഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു. മുത്തലാഖ് സമ്പ്രദായത്തിന് ബോർഡ് എതിരാണെന്നും അതിനെതിരെ നിയമനിർമാണമാകാമെന്നും ബോർഡ് സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ല പറഞ്ഞു. എന്നാൽ, മൂന്നു വർഷം തടവുശിക്ഷ നൽകുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ഇപ്പോഴുണ്ടാക്കിയ നിയമത്തിൽ തൃപ്തരല്ല. മുസ്ലിം പണ്ഡിതരോട് കൂടിയാലോചന നടത്തിയാണ് നിയമനിർമാണം നടത്തേണ്ടത്.
വിവാഹമോചനത്തിനു ശേഷം സ്ത്രീക്കും കുട്ടികൾക്കും ഭർത്താവ് ജീവനാംശം നൽകണമെന്ന് കോടതികൾ പറയുേമ്പാൾ ഭർത്താവിനെ മൂന്നു വർഷം ജയിലിലിടണമെന്നാണ് പുതിയ നിയമത്തിലുള്ളത്. അതിനാൽ, ഇൗ നിയമ നിർമാണം സ്ത്രീവിരുദ്ധവും കുടുംബങ്ങൾ തകർക്കുന്നതുമാണ്. ഭർത്താവ് ജയിലിൽ പോയാൽ പിന്നീട് ആര് ജീവനാംശം നൽകുമെന്ന് സർക്കാർ വ്യക്തമാക്കണം.
മുസ്ലിം പണ്ഡിതരോടും സംഘടനകളോടും കൂടിയാലോചിക്കാെതയാണ് മുത്തലാഖ് നിരോധന ബിൽ സർക്കാർ ഉണ്ടാക്കിയതെന്ന് ലോക്സഭയിൽ ഒരു ചോദ്യത്തിന് നൽകിയ മറുപടിയിൽ മോദി സർക്കാർ വ്യക്തമാക്കിയിരുന്നു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്ലിംസ്ത്രീയുടെ വിവാഹ അവകാശ സംരക്ഷണ ബിൽ അടുത്തയാഴ്ച ലോക്സഭയിൽ അവതരിപ്പിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭ യോഗം ഇൗ നീക്കത്തിന് അനുമതി നൽകിയതിനെ തുടർന്നാണ് ബോർഡ് അടിയന്തര യോഗം വിളിച്ചുകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
