Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Babul Supriyo
cancel
Homechevron_rightNewschevron_rightIndiachevron_rightമൂന്നാം തവണയും കോവിഡ്​...

മൂന്നാം തവണയും കോവിഡ്​ പോസിറ്റീവായി ബബൂൽ സുപ്രിയോ; കോക്​ടെയിൽ കുത്തിവെയ്​പ്പ്​ വില കുറക്കണമെന്ന്​

text_fields
bookmark_border

കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും ത്രിണമൂൽ കോൺഗ്രസ്​ നേതാവുമായ ബബൂൽ സുപ്രിയോക്ക്​ വീണ്ടും കോവിഡ്​ സ്ഥിരീകരിച്ചു. മൂന്നാം തവണയാണ്​ സുപ്രിയോക്ക്​ രോഗം സ്ഥിരീകരിക്കുന്നത്​. സുപ്രിയോക്ക്​ പുറമെ ഭാര്യക്കും പിതാവിനും സ്റ്റാഫ്​ അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​.

വിലകൂടിയ ഗുരുതര രോഗമുള്ളവർക്ക്​ നൽകുന്ന കോവിഡ്​ കോക്ടെയ്​ൽ ഡോസിന്‍റെ ഉയർന്ന വിലയെക്കുറിച്ച്​ അദ്ദേഹം ആശങ്ക പങ്കുവെച്ചു. 84കാരനായ പിതാവിന്​ വേണ്ടി കോക്​​ടെയ്​ൽ മരുന്ന്​ വാങ്ങിയിരുന്നു. ഗുരുതര രോഗമുള്ള സാധാരണക്കാർക്ക്​ ഉയർന്ന വില കാരണം ഈ മരുന്ന്​ എങ്ങനെ വാങ്ങാൻ സാധിക്കുമെന്ന്​ ബബുൽ സുപ്രിയോ ചോദിച്ചു.

'ഞാനും പിതാവും സ്റ്റാഫ്​ അംഗങ്ങളും കോവിഡ്​ പോസിറ്റീവായി. എന്നാൽ എന്‍റെ ആശങ്ക ഗുരുതര അസു​ഖമുള്ള രോഗികൾക്ക്​ നൽകുന്ന കോക്​ടെയ്​ൽ കുത്തിവെപ്പിന്‍റെ വില 61000 രൂപയാണ്​. പിതാവിന്​ 84 വയസായി. കുത്തിവെപ്പ്​ ആവശ്യമായി വന്നു. പറഞ്ഞപ്പോൾ തന്നെ വാങ്ങാനും കഴിഞ്ഞു. സാധാരണക്കാർക്ക്​ ഈ വില എങ്ങനെ താങ്ങാൻ കഴിയും' -അദ്ദേഹം ട്വീറ്റ്​ ചെയ്തു. രണ്ട്​ വാക്സിൻ സ്വീകരിച്ചവർക്കും പുതുതായി രോഗം സ്ഥിരീകരിക്കുന്നുണ്ട്​. അതിനാൽ സർക്കാർ ആശുപത്രികളിൽ അടിയന്തരമായി ഈ കുത്തിവെപ്പ്​ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2020 നവംബറിലാണ്​ സുപ്രിയോക്ക്​ ആദ്യം കോവിഡ്​ സ്ഥിരീകരിക്കുന്നത്​. അദ്ദേഹത്തിന്‍റെ മാതാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന്​ മരിക്കുകയും ചെയ്തു. 2021 ഏ​പ്രിലിലാണ്​ അദ്ദേഹത്തിന്​ വീണ്ടും രോഗം ബാധിക്കുന്നത്​. രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാം തരംഗം ആഞ്ഞടിച്ച സമയമായിരുന്നു അത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressBabul Supriyo
News Summary - Trinamools Babul Supriyo Covid positive 3rd Time
Next Story