Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​​ഹാ​​റാ​​ലി​​ക്ക്​...

മ​​ഹാ​​റാ​​ലി​​ക്ക്​ തൃ​​ണ​​മൂ​​ൽ പി​​ന്തു​​ണ

text_fields
bookmark_border
മ​​ഹാ​​റാ​​ലി​​ക്ക്​ തൃ​​ണ​​മൂ​​ൽ പി​​ന്തു​​ണ
cancel

ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളെ ദു​​രു​​പ​​യോ​​ഗി​​ച്ച്​ ന​​ട​​ത്തു​​ന്ന പ്ര​​തി​​പ​​ക്ഷ വേ​​ട്ട​​ക്കെ​​തി​​രെ ഞാ​​യ​​റാ​​ഴ്ച ഡ​​ൽ​​ഹി​​യി​​ൽ ഇ​​ൻ​​ഡ്യ മു​​ന്ന​​ണി ന​​ട​​ത്തു​​ന്ന മ​​ഹാ​​റാ​​ലി മ​​ഹാ​​സം​​ഭ​​വ​​മാ​​ക്കാ​​ൻ പി​​ന്തു​​ണ​​യു​​മാ​​യി തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ്. റാ​​ലി​​യി​​ലേ​​ക്ക്​ പാ​​ർ​​ട്ടി പ്ര​​തി​​നി​​ധി​​ക​​ളാ​​യി ര​​ണ്ടു നേ​​താ​​ക്ക​​ളെ അ​​യ​​ക്കും.

ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളെ അ​​ടു​​പ്പി​​ക്കാ​​തെ പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ ഒ​​റ്റ​​ക്ക്​ മ​​ത്സ​​രി​​ക്കു​​മ്പോ​​ൾ ത​​ന്നെ​​യാ​​ണി​​ത്. കോ​​ൺ​​ഗ്ര​​സു​​മാ​​യോ സി.​​പി.​​എ​​മ്മു​​മാ​​യോ സീ​​റ്റു​​ധാ​​ര​​ണ​​ക്കി​​ല്ലെ​​ങ്കി​​ലും ബി.​​ജെ.​​പി​​ക്കെ​​തി​​രെ പ്ര​​തി​​പ​​ക്ഷം ന​​ട​​ത്തു​​ന്ന പൊ​​തു​​വാ​​യ നീ​​ക്ക​​ങ്ങ​​ളി​​ൽ സ​​ഹ​​ക​​രി​​ക്കു​​മെ​​ന്നാ​​ണ്​ തൃ​​ണ​​മൂ​​ൽ നി​​ല​​പാ​​ട്.

പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളെ വേ​​ട്ട​​യാ​​ടു​​ന്ന അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ൾ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​നു പി​​ന്നാ​​ലെ​​യു​​മു​​ണ്ട്. ചോ​​ദ്യ​​ക്കോ​​ഴ ആ​​രോ​​പ​​ണം മ​​റ​​യാ​​ക്കി മ​​ഹു​​വ മൊ​​യ്​​​ത്ര​​യെ എം.​​പി സ്ഥാ​​ന​​ത്തി​​ന്​ അ​​യോ​​ഗ്യ​​യാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ സി.​​ബി.​​ഐ​​യും എ​​ൻ​​ഫോ​​​ഴ്​​​സ്​​​മെ​​ന്‍റ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റും മ​​ഹു​​വ​​ക്കു പി​​ന്നാ​​ലെ​​യു​​ണ്ട്. ക​​ള്ള​​പ്പ​​ണ നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​രം ഇ.​​ഡി വീ​​ണ്ടും സ​​മ​​ൻ​​സ്​ അ​​യ​​ച്ച​​ത്​ ബു​​ധ​​നാ​​ഴ്ച​​യാ​​ണ്.

ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ്​ കെ​​ജ്രി​​വാ​​ളി​​നെ അ​​റ​​സ്റ്റു ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ, കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ ​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ല വേ​​ട്ട​​ക്കെ​​തി​​രെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മീ​​ഷ​​നി​​ൽ പ​​രാ​​തി സ​​മ​​ർ​​പ്പി​​ക്കാ​​ൻ പോ​​യ ഇ​​ൻ​​ഡ്യ മു​​ന്ന​​ണി സം​​ഘ​​ത്തി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ ര​​ണ്ടു പ്ര​​തി​​നി​​ധി​​ക​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു.

കോ​​ൺ​​ഗ്ര​​സി​​ലെ അ​​ഭി​​ഷേ​​ക് സി​​ങ്​​​വി, കെ.​​സി വേ​​ണു​​ഗോ​​പാ​​ൽ, സി.​​പി.​​എ​​മ്മി​​ലെ സീ​​താ​​റാം യെ​​ച്ചൂ​​രി തു​​ട​​ങ്ങി​​യ​​വ​​ർ ന​​യി​​ച്ച സം​​ഘ​​ത്തി​​ൽ തൃ​​ണ​​മൂ​​ലി​​നെ ഡ​​റി​​ക്​ ഒ​​ബ്രി​​യ​​നും ന​​ദീ​​മു​​ൽ ഹ​​ഖു​​മാ​​ണ്​ പ്ര​​തി​​നി​​ധാ​​നം​​ചെ​​യ്ത​​ത്. മ​​ഹാ​​റാ​​ലി തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ല​​ത്തെ ശ​​ക്​​​തി​​പ്ര​​ക​​ട​​നം കൂ​​ടി​​യാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്​ ഇ​​ൻ​​ഡ്യ ക​​ക്ഷി​​ക​​ൾ. 28 ക​​ക്ഷി​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​ണ്​ ഇ​​ൻ​​ഡ്യ മു​​ന്ന​​ണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrinamoolMaharallyINDIA Alliance
News Summary - Trinamool support for Maharally
Next Story