തൃണമൂൽ ആസ്ഥാനം വിമതർ പിടിച്ചെടുത്തു
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് കമീഷനിൽ പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പാർട്ടി ആസ്ഥാനം പിടിച്ചെടുത്തു.
ഇതോടെ, തൃണമൂൽ കോൺഗ്രസ് നിയന്ത്രണത്തിനുള്ള പോരാട്ടം പുതിയ ഘട്ടത്തിലേക്ക് കടന്നു. കൊൽക്കത്ത ഇ.എം ബൈപാസിലെ പഴയ ഓഫിസ് പുനർനിർമാണത്തിന് മാറ്റിയതിനെത്തുടർന്ന് 2022 മുതൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തനം മെട്രോപൊളിറ്റൻ ഏരിയയിലെ ഓഫിസിലായിരുന്നു. ഈ ഓഫിസാണ് വിമതർ പിടിച്ചടക്കിയത്. ഫിർഹാദ് ഹക്കിം, ജാവേദ് ഖാൻ, സന്ദിപൻ സാഹ, അഖ്രുസ്സമാൻ തുടങ്ങി മുതിർന്ന നേതാക്കൾക്കൊപ്പം ഓഫിസിലെത്തിയ ഋതബ്രത അവിടെ യോഗം ചേർന്ന്, തങ്ങളാണ് ‘യഥാർഥ’ തൃണമൂലെന്ന് അവകാശപ്പെട്ടു.
കെട്ടിട ഉടമകളുമായുള്ള കരാർ നടപടി പൂർത്തിയാക്കിയെന്നും ഇനി ഈ ഓഫിസിലാകും പ്രവർത്തനമെന്നും വിമത നേതാക്കൾ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ ശേഷം യഥാർഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്ന് ഇരുവിഭാഗങ്ങളും അവകാശപ്പെടുന്നതിനിടെയാണ് ഋതബ്രതയുടെ നേതൃത്വത്തിലുള്ള വിഭാഗവും മമത ബാനർജിയോട് കൂറുള്ള വിഭാഗവും തമ്മിലുള്ള തർക്കം മൂർച്ഛിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

