Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറൂൾബുക്ക്​ എറിഞ്ഞു;...

റൂൾബുക്ക്​ എറിഞ്ഞു; തൃണമൂൽ കോൺഗ്രസ്​ എം.പി ഡെറിക്​ ഒബ്രിയാന്​ സസ്​പെൻഷൻ

text_fields
bookmark_border
റൂൾബുക്ക്​ എറിഞ്ഞു; തൃണമൂൽ കോൺഗ്രസ്​ എം.പി ഡെറിക്​ ഒബ്രിയാന്​ സസ്​പെൻഷൻ
cancel

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ്​ എം.പി ഡെറിക്​ ഒബ്രിയാനെ സസ്​പെൻഡ്​ ചെയ്​തു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ നിന്നാണ്​ സസ്​പെൻഷൻ. തെരഞ്ഞെടുപ്പ്​ നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനിടെ ചെയറിന്​ നേരെ റൂൾബുക്ക്​ എറിഞ്ഞതിനാണ്​ നടപടി.

തെരഞ്ഞെടുപ്പ്​ നിയമഭേദഗതി ബിൽ കഴിഞ്ഞ ദിവസം ലോക്​സഭയിൽ അവതരിപ്പിച്ചിരുന്നു. ഇന്ന്​ രാജ്യസഭയിൽ ബിൽ അവതരിപ്പിക്കുന്നതിനിടെയാണ്​ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്​.

പാർലമെന്‍റിൽ സർക്കാർ കാർഷിക നിയമങ്ങൾ അവതരിപ്പിക്കു​േമ്പാഴാണ്​ തനിക്ക്​ ഇതിന്​ മുമ്പ്​ സസ്​പെൻഷൻ കിട്ടിയതെന്ന്​ ഒബ്രിയാൻ പറഞ്ഞു. ആ ബില്ലിന്‍റെ സ്ഥിതി എന്തായെന്ന്​ എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പ്​ നിയമത്തിൽ ബുൾഡോസർ കയറ്റാനാണ്​ ഇപ്പോൾ ശ്രമം. ഈ നിയമവും വൈകാതെ പിൻവലിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:derek O'brien
News Summary - Trinamool Rajya Sabha MP Derek O'Brien Suspended From Parliament
Next Story